ഒരു മരച്ചില്ലയിൽ നിന്നുമൊരു കിളി
മധുരമായ് കളകളം പാടി
ആ മരക്കൊമ്പിൽ കുലച്ചുനിൽക്കുന്നൊരാ
കായ്‍കനികളൊക്കെയും തിന്നും.
ഒരു പ്രഭാതത്തിൽ മഴുവേന്തി വന്നവർ
വൻമരമൊക്കെ മുറിച്ചു
ആ മരച്ചില്ലയിൽ സ്ഥിരമായി വാണവർ
ചിറകിട്ടടിച്ചൊച്ച വെച്ചൂ
ഇനിയൊരു കൂടുമെനയാൻ ചില്ലയില്ല
അന്തിയുറങ്ങാനിടവുമില്ല
കായ്കനി തിന്നാനിടവുമില്ല
ദു:ഖവും നഷ്ടവുമാരറിവും
ഇതിനൊരു പരിഹാരമാരു നൽകും?