സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി/അക്ഷരവൃക്ഷം/കഥ/കൊറോണ

കൊറോണ

ഒരിടത്ത് രണ്ട് നല്ല കുട്ടികൾ ഉണ്ടായിരുന്നു അവരുടെ പേരാണ് കുക്കു ഇക്കു. ഒരിക്കൽ അവർ തോട്ടത്തിൽ ചെടികൾ നടക്കുകയായിരുന്നു അപ്പോൾ ഇക്കുവിനെ ഒരു കൊതുക് കടിച്ചു. അവൾ കയ്യിൽ അടിക്കുന്നത് കണ്ടു ഇക്കു ചോദിച്ചു നീ എന്തിനാണ് കൈയിൽ അടിക്കുന്നത്. ഇക്കു പറഞ്ഞു എന്നെയൊരു കൊതുക് കടിച്ചു. കുക്കു പറഞ്ഞു സാരമില്ല നമുക്ക് കൊതുകുകളുടെ ഉറവിടം കണ്ടുപിടിച്ചു നശിപ്പിക്കാം.ഇക്കു പറഞ്ഞു പക്ഷെ എങ്ങനെ കണ്ടുപിടിക്കും. കുക്കു പറഞ്ഞു, നമ്മുടെ പറമ്പിലെ കളകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും ആണ് ഉണ്ടാവുക. ഇക്കു ചോദിച്ചു അതെങ്ങനെ. കുക്കു പറഞ്ഞു ഇതിൽ എല്ലാത്തിലും വെള്ളം കെട്ടിക്കിടക്കും അതിൽ കൊതുകുകൾ മുട്ടയിടും അങ്ങനെ കൊതുകുകൾ പെരുകും. ഇക്കു പറഞ്ഞു എന്നാൽ വാ നമുക്ക് എല്ലാം മറച്ചു കളഞ്ഞു വൃത്തിയാക്കാം. അവർ രണ്ടുപേരും കൂടി എല്ലാ വൃത്തികെട്ട വെള്ളവും മറിച്ചുകളഞ്ഞു. ജോലി കഴിഞ്ഞപ്പോൾ കുക്കു പറഞ്ഞു ഈ ചെറിയ ജീവിയാണ് ചിക്കൻഗുനിയ മന്ത് മലേറിയ ഡെങ്കിപ്പനി എന്നി എല്ലാ മാരകരോഗങ്ങളും പരത്തുന്നത് . രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ നമ്മുടെ പരിസരം നമ്മൾ തന്നെ വൃത്തിയായി സൂക്ഷിക്കണം. ഇപ്പോൾ കൊറോണ വൈറസ് കാരണം നമ്മൾ വീടുകളിൽ ആണല്ലോ ഇപ്പോൾ നമുക്ക് പരിസരം വൃത്തിയാക്കാൻ ഉള്ള വലിയ അവസരമാണ് മുതലെടുക്കു. ശരിയാണ് സംസാരിച്ചു സമയം പോയതറിഞ്ഞില്ല നമുക്ക് പോകാം.

സാൻവിയ
5c സെൻറ് ജോർജ് യുപിസ്കൂൾ പുൽപ്പള്ളി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ