ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം❗

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീതിയിൽ ലോകം❗

കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് ഇപ്പോൾ ലോകം മുഴുവൻ. ചൈനയിലെ വുഹാൻ എന്ന തെരുവിൽ നിന്നും വ്യാപിക്കുവാൻ തുടങ്ങിയ ഈ രോഗഭാതയെ തുരത്തുവാൻ ലോകം മുഴുവൻ ഒന്നിച്ചു നിന്നുകൊണ്ട് പൊരുതുകയാണ് ഇന്ത്യയിൽ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഇരിക്കേണ്ടി വന്നിരിക്കുകയാണ്. അത് ഈ രോഗബാധയുടെ വ്യാപനത്തെ തടയുവാൻ വേണ്ടിയാണ്. ജനങ്ങൾ വീടുകളിൽ തന്നെ ഇരിക്കുകയാണെങ്കിലും കേരളത്തിൽ പൊതുവെ ആർക്കും വലിയ ദാരിദ്ര്യം ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. സംസ്ഥാന സർക്കാരും സന്നദ്ധ സംഘടനകളും ജനങ്ങൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.
മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ ജീവികളിൽ രോഗകാരി ആവുന്ന ഒരു കൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണാ എന്നറിയപ്പെടുന്നത്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാകുന്ന കൊറോണാ വൈറസ് അവയുമായി സഹവസിക്കുന്നവരിലും സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗകാരി ആവാറുണ്ട്. നവജാത ശിശുക്കളിലും ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധക്കും മെനിഞ്ചൈറ്റിസീനും കാരണമാകാറുണ്ട് കൊറോണ വൈറസ്.
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ൽ ആണ് ആദ്യമായി കൊറോണ വൈറസ് തിരിച്ചറിഞ്ഞത് സാധാരണ ജലദോഷത്തിന് 15 മുതൽ 30 വരെ ശതമാനം കാരണം ഈ വൈറസുകളാണ് . കൊറോണ വൈറസ് എലി, പട്ടി, പൂച്ച, കുതിര, കന്നുകാലികൾ എന്നിവയിൽ ബാധിക്കാം എന്ന് ശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമായും ശ്വാസനാളിയെയാണ് കൊറോണാ വൈറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസിന്റെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതക മാറ്റം സംഭവിച്ച നോവൽ കൊറോണാ എന്ന വൈറസാണ്. സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ല. എന്നാൽ പ്രതിരോധ വ്യവസ്ഥ ദുർബലമായ അവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യും. കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.
കൊറോണയെ പ്രതിരോധിക്കാൻ നമ്മൾ സാമൂഹിക അകലം പാലിക്കുക .പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക വ്യക്തി ശുചിത്വം പാലിക്കുക ആരോടും അടുത്ത് ഇടപഴകാതിരിക്കുക. നമുക്കൊരുമിച്ച് അകന്നു നിന്നുകൊണ്ട് കൊറോണയെ തുരത്താം.

പ്രബി൯
8 A ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം