മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വവും രോഗപ്രതിരോധവും

കോവിഡ് 19 എന്ന മഹാവ്യാധി ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നാം വീടുകളിലിരുന്നു കൊണ്ട് രോഗ പ്രതിരോധന പ്രവർത്തനങ്ങളിൽ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട " എന്ന പഴഞ്ചൊല്ലിലെയും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ് എന്ന വാമൊഴിയിലെയും അർത്ഥ തലങ്ങൾക്ക് എത്രമാത്രം വ്യാപ്തിയുണ്ടെന്ന് ഇന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവയിലൊന്നാണ് എവിടെയെങ്കിലും പോയി വന്നാൽ കൈയ്യും കാലും കഴുകുക എന്നത്. പക്ഷെ അത് നമ്മുടെ ശീലമായി വരാൻ ഈ കൊറോണക്കാലം വേണ്ടിവന്നു.ഓരോ വ്യക്തിയും ശുചിത്വം പാലിക്കുന്നത് ഒരു കുടുംബത്തിന്റെ ശുചിത്വത്തിലേക്കും അത് ഒരു ശുചിത്വമാർന്ന സമൂഹത്തിലേക്കും വഴി തുറക്കും. അതുകൊണ്ടു തന്നെ നാം വ്യക്തി ശുചിത്വം പാലിക്കുകയും ശീലിക്കുകയും അതുവഴി പകർച്ചവ്യാധികളെ പ്രതിരോധിക്കുകയും ചെയ്യുക.

മുഹമ്മദ് കെ
മൂന്നാം തരം മുതുകുറ്റി നമ്പർ 1 എൽ .പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം