ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/മിനിയുടെ ദു:ഖം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിനിയുടെ ദു:ഖം

മിനി സ്കൂളിലേക്ക് പോവാൻ തയ്യാറാവുകയാണ്. നല്ലോണം മഴ പെയ്യുന്നുണ്ടായിരുന്നു. മിനിയും കൂട്ടുകാരും സ്കൂളിലേക്ക് പുറപ്പെട്ടു. വഴിയിൽവെച്ച് കഴിഞ്ഞ ദിവസത്തെ പ്രളയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മിനിയും കൂട്ടുകാരും സ്കൂളിലേക്ക് പോയത്. പ്രളയത്തെക്കുറിച്ച് സംസാരിച്ചതിനാൽ സ്കൂളിലെത്തിയത് അവർ അറിഞ്ഞില്ല. പെട്ടെന്ന് വലിയ ഒരു ശബ്ദം കേട്ടു . മിനിയും കൂട്ടുകാരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. മിനി.... മിനി.... നിന്റെ വീടിന്റെ അടുത്തേക്കാണ് ഉരുൾ പൊട്ടുന്നത്. കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു. അവൾ വീട്ടിലേക്കോടി. അമ്മേ... അച്ഛാ.... മിനി വിളിച്ചു. അവരെ കാണുന്നില്ല. ഉരുൾപൊട്ടിയതിനാൽ അവിടം ആകെ തകർന്നിരുന്നു. മിനി കരഞ്ഞുകൊണ്ട് വീടിന്റെ മുറ്റത്തു നിന്നു അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടിരുന്നു. അവരുടെ ഒരു ശബ്ദം പോലും കേട്ടില്ല. പാവം മിനി ഇന്നും അച്ഛനെയും അമ്മയെയും തിരയുന്ന ഉണ്ടാവാം.


ഫാത്തിമ സഫാന ടി
4 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ