എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രതിരോധം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പ്രതിരോധം ശുചിത്വം

നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരുപാട് കഷ്ടനഷ്ടങ്ങളും പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ടാവും .അതിനെയെല്ലാം നമ്മൾ ധൈര്യപൂർവമാണ് നേരിടുന്നത് .എന്നാൽ ഇപ്പോൾ നമ്മുടെ ലോകത്തിനു തന്നെ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിക്കുകയാണ് .നമ്മുടെ ലോകം അല്ല നാം തന്നെ ഒരു വലിയ സമസ്യയെ നേരിടാനുള്ള അതീവ പ്രയത്നത്തിലാണ് .ആ സമസ്യ കോവിഡ് 19 എന്ന കൊറോണ ആണ് .ഇത് ഒരു വൈറസാണ് .ഓരോ രാജ്യത്തും ലക്ഷക്കണക്കിന് പേരെയാണ് ആ വൈറസ് കീഴ്‌പ്പെടുത്തിയത് . ശുചത്വവുമാണ് ഇത് നേരിടാനുള്ള ഏക വഴി .പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും കൊറോണയെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും സാധിക്കും .അതിനായി പരിസര ശുചിത്വത്തിന്റെ ഭാഗമായി നമ്മുടെ വീട്ടിലെ ഭക്ഷണഅവശിഷ്ടങ്ങൾ പരിസ്ഥിതിയിലേക്കു വലിച്ചെറിയരുത് ണ്.നമ്മുടെ വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങൾ പച്ചക്കറിക്കും ചെടികൾക്കും ഉപയോഗിക്കുക .അത് മാത്രമല്ല നമ്മുടെ വീടും പരിസരവും എപ്പോഴും ശുചിയായിരിക്കുക .പരിസര ശുചിത്വം പോലെ പ്രധാനപ്പെട്ട കാര്യമാണ് വ്യക്തി ശുചിത്വവും .ദിവസം രണ്ടു നേരം കുളിക്കുക .അനാവശ്യമായി കണ്ണിലോ മൂക്കിലോ വായിലോ തൊടാൻ പാടില്ല .കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക .വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ഈ മഹാമാരിയെ ലോകത്തുനിന്നും തുടച്ചു നീക്കം .കൊറോണയുടെ കണ്ണികളെ നശ്ശിപ്പിക്കാം .വീട്ടിലിരിക്കു സുരക്ഷിതരാകൂ

അക്ഷയ രാജീവ്
6 B എസ് .എൻ .വി എസ് .എച് .എസ്
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത