ഗവ. യു പി എസ് കുശവർക്കൽ/അക്ഷരവൃക്ഷം/എന്റെ സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സുന്ദരി


എൻ കൊച്ചുവീടിന്റെ
തെക്കേയരികിൽ
ഞാനൊരോമന
തൈമാവ് നട്ടു
വെള്ളമൊഴിച്ച് വളവുമിട്ടു-
ഞാനവൾക്ക് സുന്ദരി-
യെന്നൊരു പേരുമിട്ടു
ഓരില, ഈരില, മൂവില-
യങ്ങനെ നാൾക്കുനാൾ
ആ തേൻമാവ് കൂമ്പിട്ടു്വന്നു.
അംബരം നോക്കി കൂമ്പുകൾ
നിൽക്കുന്ന തൈമാവ് കണ്ട്
എൻ അന്തരംഗത്തിൽ
മൊട്ടിട്ട് പ്രതീക്ഷയും.
ഇലകൾ നിറഞ്ഞ ശാഖകൾ
കൊച്ചിളം കാറ്റിൽ നൃത്തമാടി
കാലം കടന്നു പോയി ഇന്നെന്റെ
സുന്ദരി ആരാമസൗന്ദര്യധാമമായി
കുഞ്ഞിക്കിളികൾക്ക് കൂടുവെയ്ക്കാൻ
ഇവൾതൻ മടിത്തട്ട് നൽകി
ആയിരം വസന്തങ്ങൾ പൂത്തുലഞ്ഞ്
എൻ ആരാമസൗന്ദര്യമായി-
തീർന്നു എൻ സുന്ദരി.

അനന്യ സുകേഷ്
4 എ ഗവ.യു.പി. എസ് , കുശവർക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത