വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മുക്കും നമ്മുടെ നാടിനും ശുചിത്വം അത്യാവശ്യമാണ്. ഇപ്പോൾ അവർത്തിച്ചിവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായിമയാണ് സൂചിപ്പിക്കുന്നത്. ഒരാൾക്ക് വ്യക്തിശുചിത്വവും, പരിസരശുചിത്വവും ആവിശ്യമാണ്.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. പക്ഷെ എന്ന് നേരെമറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നുവരുന്ന വഴികളിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മാലിന്യമാണ്. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്കുള്ളത്. നാം ചെറുപ്പം തൊട്ടേ ശുചിത്വ ശീലം ഉള്ളവരായിരിക്കണം. ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃക്തിയാക്കുക, മുടി മുറിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ വൃക്തിയായി കഴുകുക, അലക്കിയ വസ്ത്രം ധരിക്കുക ഇതൊക്കെ വ്യക്തിശുചിത്വത്തിൻറ്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃക്തിയാക്കുക, മലിന ജലം കെട്ടികിടക്കാതെ ശ്രദ്ധിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക, അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടിക്കളയുക ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. 'നല്ല നാടിന് വൃക്തിയുള്ള സമൂഹം ആയിരിക്കണം നമ്മുടെ മുദ്രാവാക്യം.


വൈഗ ധനേഷ്
7F വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം