സഹായം Reading Problems? Click here


വാരം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13386 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാരം യു പി സ്കൂൾ
13386-4.jpg
വിലാസം
വാരം യു പി സ്കൂൾ , പി ഒ വാരം

വാരം
,
670594
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0497272288
ഇമെയിൽvaramupschool@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13386 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ്
ഉപ ജില്ലകണ്ണൂർ നോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം621
പെൺകുട്ടികളുടെ എണ്ണം512
വിദ്യാർത്ഥികളുടെ എണ്ണം1133
അദ്ധ്യാപകരുടെ എണ്ണം45
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ.ലസിതാദേവി
പി.ടി.ഏ. പ്രസിഡണ്ട്എ കെ ഉമേഷ്ബാബു
അവസാനം തിരുത്തിയത്
10-04-202013386


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

ഇന്ന് എളയാവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വാരം സ്കൂളിന് ആ പേര് വന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട് .ഏകദേശം നൂറു വര്ഷങ്ങള്ക്കു മുമ്പ് പരേതനായ ശ്രീ കോമത്തു കുഞ്ഞമ്പു മാസ്റ്റർ വാരത്തെ സ്കൂൾ വളപ്പ് എന്ന സ്ഥലത്തു ഒരു എൽ പി സ്കൂൾ സ്ഥാപിച്ചിരുന്നു .പിന്നീട് 1930 ൽ ഹയർ എലിമെന്ററി സ്കൂളായി ഇന്നത്തെ സ്ഥലത്തു മാറ്റി സ്ഥാപിക്കുകയായിരുന്നു .1959 ൽ 10 ക്‌ളാസും 11 അധ്യാപകരുമാന് ഉണ്ടായിരുന്നത് .ക്രമേണ കുട്ടികൾ വര്ധിക്കാന് തുടങ്ങിയപ്പോൾ KER അനുസരിച്ചുള്ള ക്ലാസ്സ് മുറികൾ ഉണ്ടാവുകയും 24 ഡിവിഷനുകളും 32 അധ്യാപകരും ഒരു പ്യൂണും ഉള്ള സ്കൂളായി ഉയർത്തുകയും ചെയ്തു .കുട്ടികളുടെ എണ്ണം 1400 ഓളമാവുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം രണ്ടു സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ സുരക്ഷക്കായി സെക്യൂരിറ്റിയും , സി സി ടി വി അടക്കമുള്ള ആധുനിക സങ്കേതങ്ങളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് പ്രൊഗ്രാം, വിദ്യാരംഗം കലാ സാഹിത്യ വേദി, ജെ ആർ സി, ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , ടൂറിസം ക്ലബ്ബ് , കാർഷിക ക്ലബ്ബ് , സ്കൗട്ട് & ഗൈഡ്സ് , റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ആദ്യകാലത്തു ശ്രീ കുഞ്ഞമ്പു മാസ്റ്റർ മാനേജരും പരേതനായ ശ്രീ സി പി കേളു നമ്പ്യാർ പ്രധാനാധ്യാപകനായും പ്രവർത്തിച്ചു വന്നു . പിന്നീട് സ്കൂൾ മാനേജ്‌മന്റ് ശ്രീ കേളു നമ്പ്യാർക്ക് കൈമാറി . പിന്നീട് സി കെ ഗൗരി , സി കെ നളിനി ,സി കെ വേണുഗോപാലൻ നമ്പ്യാർ എന്നിവരിലൂടെ മാനേജ്‌മന്റ് കൈമാറി വന്നു . സ്കൂൾ ഇന്ന് കാണുന്ന പ്രൗഢിയിലേക്കു എത്തിയത് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും വാരം സ്വദേശിയുമായ ശ്രീ വത്സൻ മഠത്തിൽ 2008 ൽ സ്കൂൾ ഏറ്റെടുത്തതിനു ശേഷമാണ് .

മുൻസാരഥികൾ

സി പി കേളു നമ്പ്യാർ , സി കെ കുഞ്ഞിരാമൻ നമ്പ്യാർ , പി ർ ഭാർഗവി , വി വി രാജൻ , എം പി മോഹനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വാണിദാസ് എളയാവൂർ , വത്സൻ മഠത്തിൽ

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ വാരം ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ വാരം യു പി സ്കൂളിലെത്താം

Loading map...


"https://schoolwiki.in/index.php?title=വാരം_യു_പി_സ്കൂൾ&oldid=703334" എന്ന താളിൽനിന്ന് ശേഖരിച്ചത്