ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഞാൻ കണ്ട പ‍ൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കണ്ട പ‍ൂക്കൾ     

മ‍ുറ്റത്തിറങ്ങി നടക്കവേ ‍ഞാൻ കണ്ട‍ു
മ‍ുല്ലതൻ വള്ളിയിൽ വെൺമ‍ുത്ത‍ുകൾ
മ‍ുറ്റത്ത‍ു വീണ‍ു കിടക്കവേ ഞാനവ
നല്ലൊര‍ു മാലയിൽ കോർത്ത‍ു വച്ച‍ു
വേനലിൻ ച‍ൂടിൽ ക‍ുളിച്ച‍ു നിൽക്ക‍ും
നല്ലൊര‍ു മഞ്ഞപ്പ‍ൂ കൊന്നപ്പ‍ൂവ്
കാറ്റിൻ താളത്തിൽ ആടിക്കളിക്ക‍ുന്ന
സ‍ുന്ദരിയായൊര‍ു ചെമ്പരത്തി
ക‍ുഞ്ഞ‍ുമ‍ുല്ലയിൽ ഗമയിലിരിക്ക‍ുന്ന
ക‍ുഞ്ഞന‍ുറ‍ുമ്പ‍ും ക‍ൂട്ട‍ുകാര‍ും
മഴയെത്തീടുമ്പോൾ തലപൊക്കി നോക്ക‍ുന്ന‍ു
കാണാനഴക‍ുള്ള മെയ് മാസപ്പ‍ൂ
 

നൈനിക
3 A ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത