ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഓരോ പരീക്ഷയും കഴിഞ്ഞ് അടുത്ത പരീക്ഷയ്ക്കായി സ്കൂളിൽ ചെന്നാൽ അധ്യാപകരെ കാണുമ്പോൾ കഴിഞ്ഞ പരീക്ഷയ്ക്ക് ഒന്നും എഴുതാത്തതുകൊണ്ടും പഠിക്കാത്തതുകൊണ്ടും ചമ്മലാണ് ഉണ്ടാവാറ്.എത്ര പഠിച്ചാലും പഠിച്ചഭാഗങ്ങൾ പരീക്ഷയ്ക്ക് വരില്ല എന്നത് എന്റെയൊരു ദൗർബല്യമാണ്. ഇപ്രാവശ്യം ഞാൻ പഠിക്കുമ്പോൾ അനിയനും അനിയത്തിയും കളിക്കുന്നതു കാണുമ്പോൾ ദേഷ്യമാണ് അവർക്ക് പരീക്ഷയില്ലല്ലോ. കൊറോണ വൈറസു കാരണം അവർക്ക് പരീക്ഷയെഴുതേണ്ടതില്ല. ആരെയൊക്കെയോ പിരാകിക്കൊണ്ട് പരീക്ഷയെഴുതുകയും കൊറോണ ഇങ്ങോട്ടും വരണേയെന്ന് മനസാ പ്രാർത്ഥിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ ലോകത്താകമാനം കൊറോണ വൈറസ് വ്യാപിക്കുകയും അതിന്റെ ഫലമായി എല്ലാ പരീക്ഷകളും മാറ്റി വയ്ക്കുകയും ചെയ്തു. എന്റെ മനസ്സിൽ ലഡു ഒന്നല്ല അനവധി പൊട്ടി. പിന്നീട് 21 ദിവസം ലോക്ഡൗൺ പ്രഖ്യാപിച്ചു. എന്താണ് ലോക്ഡൗൺ എന്നറിയാത്ത എനിക്ക് പത്രത്തിലൂടേയും ടീവിയിലൂടേയും ലോക്ഡൗൺ എന്തെന്നും കൊറോണ വൈറസിന്റെ പടർച്ച മനുഷ്യകുലത്തിന് നാശം ഉണ്ടാക്കുന്നതാണെന്നും മനസിലായി. വൈറസിന്റെ വ്യാപനം തടയാനായി ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പോലീസും കിണഞ്ഞ് പരിശ്രമിക്കുന്നതു കണ്ടപ്പോൾ എനിക്കാകെ വിഷമമാണ് ഉണ്ടായത്. ഇതിനെ പറ്റി ഒന്നും അറിയാത്ത സമയം കൊറോണ ഇവിടേയും വരണമേ എന്ന് പ്രാർത്ഥിച്ച എന്റെ പൊട്ട മനസ്സിനെ ഞാൻ ശപിച്ചു. ഇപ്പോൾ ഞാൻ എന്റെ ഗവൺമെന്റിനോടും ആരോഗ്യപ്രവർത്തകരോടും പോലീസുകാരോടുമൊപ്പമാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ അധ്യാപകർ ഒരുക്കിത്തന്ന വാട്സാപ് കൂട്ടയ്മയിലെ പാഠ്യവിഷയങ്ങളുമായി മത്സരിക്കുകയാണ് ഞാൻ. നമ്മുടെ സുരക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും വേണ്ടി നമ്മൾ വീട്ടിലിരുന്നേ പറ്റൂ. stay at home.

അഭിനവ് കെ പി
7 എ ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം