ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ മരുന്ന്
പ്രതിരോധം തന്നെ മരുന്ന്
ശാന്തിയും സമാധാനവും നിറഞ്ഞാടിയ ദിനമായിരുന്നു അത്. സ്വർഗ്ഗത്തിൽ ദൈവത്തിൻറെ സ്വന്തം മാലാഖ ഭൂമിയെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അവരുടെ മുഖത്ത് അത്ഭുതവും ആനന്ദവും രൂപം കൊണ്ടു പെട്ടെന്ന് തന്നെ മാലാഖ ദൈവത്തിനോട് ചോദിച്ചു ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഇന്ന് വളരെ സന്തോഷവാൻ മാർ ആണല്ലോ എന്താണ് ഇതിൻറെ രഹസ്യം ദയവു ചെയ്തു പറയൂ പുണ്യവാനായ ദൈവമേ..പിന്നീട് ദൈവം പറഞ്ഞു പ്രിയപ്പെട്ട മാലാഖ ഈ സന്തോഷം ഭാവിയിൽ സംഭവിക്കാൻ പോകുന്നതിന്റെ ഒരു സൂചനയാണിത് അതായത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഭീകരമായ ഒരു പ്രതിസന്ധിയാണ് ഭൂമിയെ കാത്തിരിക്കുന്നത്. അല്ലയോ എല്ലാം അറിയുന്ന ദൈവമേ ഈ വിപത്തിന് ഒരു പരിഹാരം ഇല്ലേ..അൽപ നിമിഷങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞു..തീർച്ചയായും ഉണ്ട് ഇതുവരെ അവൻറെ പ്രവർത്തികളുടെ ദുഷ്ഫലം പ്രകൃതി അനുഭവിച്ചു ഇതാ അവരുടെ പ്രവൃത്തികളുടെ ദുഷ്ഫലം അവനെ തേടി എത്തിയിരിക്കുന്നു. അതിനാൽ തന്നെ ഇതിനുള്ള പരിഹാരം മനുഷ്യൻ തന്നെ കണ്ടെത്തണം പിന്നീട് ദിവസങ്ങൾക്കകം ചൈനയിലെ ഒരു ചെറിയ ഗ്രാമത്തിൽ അനേകം പേരെ പനിയും ചുമയും ആയി ആശുപത്രിയിലാക്കി അവർക്ക് ഒരു പ്രത്യേക തരം വൈറസ് പിടിപെട്ടിരുന്നു. അവരിൽ കുറേപ്പേർ മരിച്ചു രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ രോഗം ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലും കാട്ടുതീ പോലെ പടർന്നു കയറി . ലോകരാജ്യങ്ങളിൽ എല്ലാം ഈ രോഗം അഥവാ വൈറസ് വ്യാപിച്ചു. ആയിരക്കണക്കിന് പേർ മരണമടഞ്ഞു ആഴ്ചകൾ മാത്രം പ്രായമുള്ള കുരുന്നുകളും ഉണ്ടായിരുന്നു. ആലപ്പുഴയിലെ ഒരു ചെറിയ ഗ്രാമമായിരുന്നു ചങ്ങനാശ്ശേരി അവിടെയും ഈ രോഗം ബാധിച്ചിരുന്നു. പക്ഷേ ഈ പ്രശ്നങ്ങളൊന്നും തനിക്ക് ബാധകമല്ല എന്ന ചിന്തയോടെ സ്വയം രക്ഷയ്ക്ക് വേണ്ടി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഡോക്ടർ ജോർജ്. അദ്ദേഹം വൈറസിനെ ഭയന്ന് വീട്ടിൽ ഇരിക്കുക ആയിരുന്നു .പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അദ്ദേഹത്തിൻറെ അനിയത്തിക്ക് വൈറസ് ബാധിച്ചത് .പിന്നീട് അവൾ വളരെ ദയനീയമായി മരിച്ചു .മരിക്കുന്നതിനു മുൻപ് അവൾ ഒരേയൊരു കാര്യമാണ് ആവശ്യപ്പെട്ടത്..ഈ രോഗത്തിൽ നിന്നും ഈ നാടിനെ മോചിപ്പിക്കണം എന്നതായിരുന്നു അത് ഈ രോഗത്തിന് ഒരേയൊരു മരുന്നേയുള്ളൂ ഈ രോഗത്തെ പ്രതിരോധിക്കുക എന്ന് മനസ്സിലാക്കിയ ശേഷം അതിനുള്ള ശ്രമങ്ങളും ആയി അദ്ദേഹം ഹോസ്പിറ്റലിലേക്ക് പോകുകയും വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുകയും ചെയ്തു . ഈ രോഗത്തെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കണം എന്ന് അദ്ദേഹം മനസ്സിലാക്കി. ഇടയ്ക്കിടയ്ക്ക് കൈ കഴുകുക ചുമയ്ക്കുമ്പോൾ വായും മൂക്കും പൊത്തി പിടിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിച്ച് അതിലൂടെ രോഗം പകരുന്നത് കുറഞ്ഞു. അദ്ദേഹം പല രോഗങ്ങളുടെയും പ്രതിരോധ മരുന്ന് നൽകിയതിലൂടെ പലർക്കും രോഗം ഭേദമായി . വീണ്ടും അവർ ജീവിതത്തിൻറെ പ്രകാശത്തിലേക്ക് കടന്നു വന്നു ധൈര്യം കൈവിടാതെ രോഗ പ്രതിരോധം തന്നെയാണ് ഇതിനെ യഥാർത്ഥ മരുന്ന് എന്ന സത്യാവസ്ഥ മനസ്സിലാക്കിയ അദ്ദേഹത്തെ വൈറ സിൽ നിന്നും മോചിതരായ രോഗികളും സ്വർഗ്ഗവും ഭൂമിയും ഒരുമിച്ചു വാഴ്ത്തി. ഭൂമിയിൽ വീണ്ടും ശാന്തിയോടെ ദൈവം അനുഗ്രഹിച്ചു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ