Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സ്നേഹിച്ച മുത്തശ്ശി
പണ്ട് പണ്ട് ഒരു കൊച്ചു ഗ്രാമത്തിൽ ഒരു മുത്തശ്ശി താമസിച്ചിരുന്നു.മുത്തശ്ശിക്ക് പ്രകൃതിയെയും പരിസ്ഥിതിയെയും വളരെ ഇഷ്ടമായിരുന്നു. പക്ഷെ ആ ഗ്രാമത്തിലെ എല്ലാ ആളുകളും പരിസ്ഥിതിയെയും പ്രകൃതിയെയും ചൂഷണം ചെയ്യുമായിരുന്നു.മുത്തശ്ശി വീടിന് ചുറ്റും മരങ്ങൾ നട്ടിരുന്നു.അതും പണ്ടു കാലത്ത്. ഇപ്പോൾ ആ മരങ്ങൾ എല്ലാം തണൽ നൽകുന്നു. അതു കൊണ്ട് മുത്തശ്ശി ഇപ്പോഴും വളരെ സന്തോഷത്തിലാണ്. ഒരു ദിവസം സുന്ദരിയായ ഒരു കൊച്ചു പെൺകുട്ടി മുത്തശ്ശിയുടെ വീടിന്റെ കതകിൽ മുട്ടി വിളിച്ച് പറഞ്ഞു: ഇവിടെ ആരും ഇല്ലേ.ഇത് കേട്ട മുത്തശ്ശി കതക് തുറന്നു.എന്നിട്ട് പറഞ്ഞു: മോളെ അകത്തേക്ക് വരൂ.മോൾ ക്ഷീണിച്ചു കാണും. ഇതാ ജ്യൂസ്.മൂവാണ്ടൻ മാവിന്റെ മാമ്പഴമാ.നല്ല സ്വാദുള്ള ജ്യൂസ് ആണ് മോളെ. ആ പെൺകുട്ടി സന്തോഷത്തോടെ ജ്യൂസ് കുടിച്ചു. പെട്ടന്നവൾ മാലാഖ ആയി മാറി.മുത്തശ്ശി അതിശയിച്ചു പോയി. എന്നിട്ട് മാലാഖ പറഞ്ഞു: ഇതാ ഇതൊരു മാന്ത്രിക ജലമാണ് . ഇത് നിങ്ങൾ കുടിച്ചിട്ട് കടുത്ത വേനൽ എന്ന് പറയുക. പക്ഷേ മുത്തശ്ശി വിഷമിക്കണ്ട.നിങ്ങളുടെ മരങ്ങൾ കാരണം വേനൽ ഉണ്ടാവില്ല.അവരെല്ലാവരും വേനലിനെ നേരിടാൻ കഴിയാതെ മുത്തശ്ശിയുടെ മരങ്ങളുടെ തണൽ ചുവട്ടിൽ വന്ന് ഇരിക്കും.എന്നിട്ട് അവർ നിങ്ങളുടെ മൂവാണ്ടൻ മാമ്പഴം കഴിച്ചിട്ട് നിങ്ങളോട് നന്ദി പറയും.അങ്ങനെ അവർ കൃഷികളും പൂന്തോട്ടവും വലിയ മരങ്ങളും കൂടാതെ നിരയായി വയലുകളും എല്ലാം നട്ട് വളർത്തി.ഇൗ ഗ്രാമം പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിച്ച ഒരു ഗ്രാമമായി മാറും. എന്ന് പറഞ്ഞു മാലാഖ ദൂരെ മറഞ്ഞു.മുത്തശ്ശിക്ക് സന്തോഷമായി.അടുത്ത ദിവസം മാലാഖ പറഞ്ഞത് പോലെ നടന്നു.ഗ്രാമം അങ്ങനെ പരിസ്ഥിതിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഗ്രാമമായി മാറി.രാത്രി മാലാഖ മുത്തശ്ശിയുടെ അടുത്തേക്ക് വന്നു. അപ്പോൾ മുത്തശ്ശി മാലഖയോട് നന്ദി പറഞ്ഞു.
കഥയിലെ പാഠം: പരിസ്ഥിതിയെ സംരക്ഷിക്കുക.നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്താൽ പരിസ്ഥിതി തിരിച്ചടിക്കും.
|