ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/ദൈവത്തിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
08:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിന്റെ മാലാഖമാർ

"അച്ഛാ അമ്മയെ കാണാൻ കൊതിയായി". മൂന്നുവയസ്സുകാരി മോളുടെ കൊഞ്ചൽ കേൾക്കാതിരിക്കാൻ കിരണിനായില്ല. മോള് കരയുന്നത് അവളുടെ അമ്മയെ കാണാനാണ്. കിരണും അവരെ കണ്ടിട്ട് കുറെ ദിവസമായി.അടുത്തുള്ള ഗവൺമെൻറ് ഹോസ്പിറ്റലിലെ നഴ്സാണ് കിരണിന്റെ ഭാര്യ മാളവിക. ഇപ്പോൾ നാടാകെ കൊറോണ വൈറസ് പടർന്നതിനെത്തുടർന്ന് അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പ്രത്യേകം വാർഡുകൾ നിർമ്മിക്കുകയും സുരക്ഷയ്ക്കായുള്ള കാര്യനടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട് .നാളേറെയായി മാളുവും മറ്റു ജീവനക്കാരും ഹോസ്പിറ്റലിൽ തന്നെയാണ്. രോഗികളുമായി ഇടപഴകുന്നതിനാൽ വീട്ടിലേക്ക് വരാൻ പോലും അവർക്ക് കഴിയുന്നില്ല .മോളു കുറേ ആയി അമ്മയെ ചോദിക്കുന്നു .മോൾക്കിപ്പൊ ഉറക്കോല്യ ഭക്ഷണോല്യ.അവൾക്ക് അമ്മയെ കണ്ടാൽമതി.

നാളെ എന്തായാലും അവളെ മാളുവിനെകാണിക്കണം .കിരൺ കാര്യങ്ങളൊക്കെ മാളുവിനെവിളിച്ചുപറഞ്ഞു. പിറ്റേന്നുതന്നെ കിരൺ മോളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി ഹോസ്പിറ്റലിന്റെ വാതിലിനടുത്ത് തന്നെ മാളു കാത്തു നിൽക്കുന്നുണ്ടായിരുന്നു. അടുത്തേക്ക് വരാൻ കഴിയാതെ അവിടെതന്നെ നിറ കണ്ണാലെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ കുട്ടി കരയാൻ തുടങ്ങി ."അമ്മേ... വാ പൊന്നൂന്റെടുത്തേക്ക് ..വാ " എടുക്കാൻ കൈ നീട്ടി കൊണ്ട് അവൾ മാളുവിനെ വിളിച്ചു കരഞ്ഞു. മാളുവിന്റെ മാതൃത്വം ആഗ്രഹിച്ചിരുന്നെങ്കിലും അടുത്തു പോകാൻ കഴിയാതെ അവൾ അവിടെത്തന്നെ നിന്നു.ഇതെല്ലാം നോക്കി നിൽക്കാനാവാതെ കിരൺ വേഗം തന്നെ മോളെയും കൊണ്ട് വണ്ടി തിരിച്ചു .ഈ കാഴ്ച അവിടെ നിന്നവരുടെ പോലും കണ്ണു നിറയ്ക്കാൻ ശക്തിയുള്ളതായിരുന്നു.
അവർ പോയിക്കഴിഞ്ഞപ്പോൾ മാളു പൊട്ടിക്കരഞ്ഞു."ഈ അമ്മയോട് ക്ഷമിക്കൂ പൊന്നൂസേ , നിന്റെ അടുത്ത് വരാനും കൊഞ്ചിക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല ,ഇപ്പോൾ ഈ അമ്മയ്ക്ക് മറ്റുള്ളവരുടെയും നിങ്ങളുടേയും സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. അടുത്ത് ഇടപഴകി എന്നിൽ നിന്നും എന്തേലും സംഭവിക്കാൻ പാടില്ല പൊന്നൂ"..കണ്ണിലെ നീർച്ചാലിനെ ആരും കാണാതെ തുടച്ച് അവൾ നടന്നു. സമാധാനം കാത്തു കഴിയുന്ന രോഗികളിലേക്ക് ...ഒരു മാലാഖയെപ്പോലെ...
 

മുഫീദ പി പി
8A ജി എച്ച് എസ് എസ് ചുണ്ടമ്പറ്റ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ