ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
പായുന്നിതാ ലോകം കോവിഡിൻ ഭീതിയിൽ... ഭയക്കുന്നു കുഞ്ഞൻ കൊറോണയാം അണു വിനെ.... പാരിലാധിപത്യം തേടുന്നു മാസ്കും സാനിടൈസറും.... "ലോക്ക്ഡൌണാം"തന്ത്രത്തിൽ ഡൌണായി ലോക വും .....വൃദ്ധരാം മാതാപിതാക്കളെ കാണുവാൻ.... സമയമില്ലെന്ന് ചൊല്ലിയോ രെല്ലാരും..... വീടിനുള്ളിൽ അടച്ചിരിക്കുന്നുവോ?.... ബർഗറും പിസ്സയും കഴിച്ചിരുന്നോർക്ക്.... കഞ്ഞിക്കും പുഴുക്കിനും രുചിയേറിടുന്നുവോ?.... ഇത്തിരികുഞ്ഞനാം കൊറോണക്ക് മതമില്ല രാഷ്ട്രീയഭേദമില്ല..... ദേവാലയങ്ങൾ പടുത്തു യർത്താൻ..... പണിപ്പെടുന്ന മർത്യാ നീ തിരിച്ചറിയൂ..... അവശ്യം അതത്രേ ചികിത്സാലയങ്ങൾ..... കണ്ണടക്കുമ്പോൾ കാണാത്ത ദൈവങ്ങൾ... കണ്ണിമവേട്ടാതെ കാക്കുന്നു നമ്മളെ.... ഈ പാരിലെ മാലാഖമാർ....ഉദിച്ചിടട്ടെ നിന്നിൽ സഹജീവി സ്നേഹം.... ഈ കൊറൊണക്കാലം തിരിച്ചറിവിൻകാലം.... സ്നേഹിക്ക നീ നാടിനെ വീടിനെ രക്തബന്ധങ്ങളെ പ്രതിഫലേച്ഛയേതു മില്ലാതെ.... കൊറൊണക്കാലം തന്നോരു പാഠം മനസിലുണ്ടാകണം നമ്മുക്കെന്നുമെന്നും.....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത