ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

പായുന്നിതാ ലോകം കോവിഡിൻ ഭീതിയിൽ...
 ഭയക്കുന്നു കുഞ്ഞൻ കൊറോണയാം അണുവിനെ....
പാരിലാധിപത്യം തേടുന്നു മാസ്കും സാനിടൈസറും....
 "ലോക്ക്ഡൌണാം"തന്ത്രത്തിൽ ഡൌണായി ലോകവും .....
വൃദ്ധരാം മാതാപിതാക്കളെ കാണുവാൻ....
സമയമില്ലെന്ന് ചൊല്ലിയോ രെല്ലാരും.....
വീടിനുള്ളിൽ അടച്ചിരിക്കുന്നുവോ?....
ബർഗറും പിസ്സയും കഴിച്ചിരുന്നോർക്ക്....
കഞ്ഞിക്കും പുഴുക്കിനും രുചിയേറിടുന്നുവോ?....
 ഇത്തിരികുഞ്ഞനാം കൊറോണക്ക് മതമില്ല രാഷ്ട്രീയഭേദമില്ല.....
 ദേവാലയങ്ങൾ പടുത്തു യർത്താൻ.....
പണിപ്പെടുന്ന മർത്യാ നീ തിരിച്ചറിയൂ.....
അവശ്യം അതത്രേ ചികിത്സാലയങ്ങൾ.....
കണ്ണടക്കുമ്പോൾ കാണാത്ത ദൈവങ്ങൾ...
കണ്ണിമവേട്ടാതെ കാക്കുന്നു നമ്മളെ....
ഈ പാരിലെ മാലാഖമാർ....
ഉദിച്ചിടട്ടെ നിന്നിൽ സഹജീവി സ്നേഹം....
 ഈ കൊറൊണക്കാലം തിരിച്ചറിവിൻകാലം....
 സ്നേഹിക്ക നീ നാടിനെ വീടിനെ .....
രക്തബന്ധങ്ങളെ പ്രതിഫലേച്ഛയേതു മില്ലാതെ....
കൊറൊണക്കാലം തന്നോരു പാഠം
മനസിലുണ്ടാകണം നമ്മുക്കെന്നുമെന്നും.....

അബിയ എസ് ഫാത്തിമ
4സി ജി എൽ പി എസ് ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത