ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/എവിടെയാണീ തിരക്കുകൾ
എവിടെയാണീ തിരക്കുകൾ
ഒന്നും ചെയ്യാൻ നേരമില്ല എന്തിനുമേതിനും നേരം തികയുന്നില്ല അച്ഛനെ കാണാൻ നേരമില്ല അമ്മയെ ഓർക്കാൻ നേരമില്ല ഒന്നിച്ചിരുന്ന് ഊണ് കഴിക്കാനും നേരമില്ല എന്തിനാണ് ഏതിനാണ് എന്നറിയാതെ ഓടി നടന്നവർ ഇന്ന് വിശ്രമിക്കുകയാണ് എന്തിനായിരുന്നു ഏതിനായിരുന്നു എന്നറിയാതെ ഓടിത്തളർന്നവർ ഇന്ന് ഏകാന്ത വിശ്രമത്തിലാണ്. മനുഷ്യന്റെ അഹന്തയും വെട്ടി പിടിത്തങ്ങളും ഒരു നിമിഷം കൊണ്ട് വിരാമമിടാനായി വന്നു കൊറോണ വൈറസ് എന്ന ഒരു സൂക്ഷ്മജീവി അതിനു മുൻപിൽ പകച്ചു നിൽക്കും നീ ഇനിയെങ്കിലും ഓർക്കുക ഈ ഭൂമിയും ഈ പ്രകൃതിയും അതിന്റെ കടമകൾ നിലക്കാതെ ചെയ്തിടും എന്നാൽ മനുഷ്യാ നീ ഒന്നും അല്ല നീ ഒന്നുമല്ല ഊരി വെക്കൂ നിന്റെ അഹങ്കാരം പരോപകാരത്തോടെ ജീവിക്കൂ ഒരു നിമിഷത്തിൽ ഈ ലോകത്തോട് യാത്ര പറയുമ്പോൾ നീ ചെയ്ത നന്മകൾ മാത്രമാവും ശേഷിക്കുന്നത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ