സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''എന്റെ സ്വർഗം'''

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സ്വർഗം

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഒരു അജ്ഞാതരോഗം വന്നു പെട്ടപ്പോൾ അത് നമ്മളെ തേടിയെത്തുമെന്ന് ആരും കരുതിയില്ല. ഒന്നര ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത ആ മഹാമാരി നന്മുടെ സ്വന്തം നാടായ വയനാട്ടിൽ മൂന്ന് പേരിൽ ഒതുങ്ങി നിന്നു. എന്റെ വയനാട് ,എന്റെ സ്വന്തം വയനാട്.ഞാൻ ഏറെ ഇഷ്ടപ്പെട്ട എന്റെ നാടിനെ കൂടുതൽ സ്നേഹിച്ചവരും, വെറുത്തവരും ഉണ്ടായിരുന്നു.പക്ഷെ ഇന്ന് എന്റെ ഈ കൊച്ചു വയനാട് എല്ലാവർക്കും മാതൃകയായി നിൽക്കുന്നു . ഒരിക്കൽ ഞാൻ തൊട്ടടുത്ത ജില്ലയായ കോഴിക്കോട് എത്തി. എന്നെ ഏറ്റവും വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഞാൻ ആ സംഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ.... ഞാൻ അവിടെ കുറച്ച് ദിവസം താമസിക്കാൻ പോയതായിരുന്നു. അവിടെ ഒരുപാട് സൗകര്യങ്ങൾ ഉള്ള രണ്ട്നില വീടായിരുന്നു. അതൊക്കെ എനിക്ക് അത്ഭുത കാഴ്ചയായിരുന്നു. എനിക്ക് 4 വയസ്സ് അവിടെത്തെ ഏട്ടന് 14 വയസ്സ്. 14 വയസുള്ള മകന് ചോറ് വാരി കൊടുക്കുന്ന അമ്മ. എല്ലാ ദിവസവും, മീനോ, ഇറച്ചിയോ ഇല്ലാതെ ഭക്ഷണം കഴിക്കാത്തവർ. വലിയ കഷണം മീനേ കഴിക്കൂ. ഇറച്ചി എരിവു കൂടിയാൽ വെള്ളത്തിൽ കഴുകി മകന് കൊടുക്കും. ഹോട്ടലിൽ നിന്ന് ഭക്ഷണം വരുത്തി കഴിക്കും. ആഴ്ചയിൽ 20000 രൂപ ഹോട്ടൽ ബിൽ. ഇടയ്ക്ക് ഇടയ്ക്ക് വായിൽ നിന്ന് വരുന്ന പൊങ്ങച്ചവർത്തമാനങ്ങൾ സഹിക്കാൻ പറ്റാത്തതാണ്.വീട്ടിൽ ഒരു നായ, മകന് കൂട്ട്. ഒന്നിച്ച് ഭക്ഷണം. ഒന്നിച്ച് നായയുടെ കൂടെ കിടക്കുന്നു. രാവിലെ ന്യൂഡിൽസ്, 11 മണിക്ക് കോൺഫ്ലേക്സ് . ഞാനും അച്ഛനും അമ്മയും അവിടെയെത്തി അവിടുത്തെ സെറ്റിയിൽ ഇരുന്നു. ഉടനെ നായവന്നു ഞങ്ങളോട് കുരച്ചു. അപ്പോൾ ഏട്ടൻ പറയുകയാ, അത് അവന്റെ സീറ്റാണ്.പൊങ്ങച്ചം കേട്ട് ഞാൻ ചിരിച്ചു. ഇതെല്ലാം എനിക്ക് അത്ഭുത കാഴ്ചയായിരുന്നു.എന്റെ അച്ഛനും അമ്മയും കഴിക്കാൻ പുറത്തുള്ള ഒരു സാധനങ്ങളും അങ്ങനെ വാങ്ങി തരാറില്ല.വലപ്പോഴും കഴിക്കും. അവിടെയുള്ള സാധനങ്ങൾ കണ്ടപ്പോൾ എനിക്കും കിട്ടിയാൽ കൊള്ളാം എന്ന് തോന്നി. പക്ഷെ അമ്മയും അച്ഛനും എനിക്ക് പറഞ്ഞു തരും അതൊന്നും നല്ല ഭക്ഷണമല്ല. ഒരു ദിവസം ഞാൻ ആ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ഒരു വലിയ ശബ്ദം. അത് അടുത്തടുത്തു വരുന്നതായി എനിക്ക് തോന്നി. ഞാൻ അവിടെയുള്ള ഏട്ടനോട് ചോദിച്ചു. "എന്താണ് ആ ശബ്ദം?" പെട്ടെന്ന് ഏട്ടൻ പൊട്ടി ചിരിച്ചു. എനിക്ക് വല്ലാതായി. എന്തിനാണ് ചിരിക്കുന്നത് ? ഏട്ടന്റെ മറുപടി ഇതായിരുന്നു. "ഓ ശരിയാ !നീ ആ പട്ടിക്കാട്ടിൽ നിന്ന് വന്നതല്ലേ. നീ ഇതുവരെ ഇതൊന്നും കണ്ടിട്ടില്ല അല്ലേ. ആ ശബ്ദം എന്താണെന്നോ. അത് ഒരു വിമാനത്തിന്റേതാണ് ."

വിമാനത്താവളം ആ വീടിന്റെ അടുത്തായതിനാൽ നല്ലപോലെ വിമാനത്തെ കാണാം. വലുതായി കാണാം. ഞാൻ അത്ഭുതത്തോടെ നോക്കി. അന്ന് ആ ഏട്ടൻ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു .ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു ."എനിക്ക് ഇങ്ങനെയുള്ള സ്ഥലം ഇഷ്ടമാ... ഇവിടെ മതിയായിരുന്നു താമസം. പക്ഷെ അവർ പറഞ്ഞു മോനെ ഇതൊന്നുമില്ലെങ്കിലും നമുക്ക് ശുദ്ധവായു ശ്വസിക്കാലോ. പൊടിയും പുകയും കുറവല്ലേ.. ചൂട് കുറവല്ലേ. അയൽപക്കത്തെ വീട്ടുകാരെ കാണാലോ, സംസാരിക്കാലോ. നമ്മുടെ വയനാട് എന്ത് രസമാടാ...... ഇന്ന് ഞാൻ പത്രമാധ്യമങ്ങളിൽ വരുന്ന ഓരോ ദിവസത്തെ വാർത്തകൾ വായിക്കുമ്പോൾ ലോകത്തിന് ഇന്ത്യ മാതൃകയും ഇന്ത്യക്ക് കേരളം മാതൃകയായും, കേരളത്തിന് എന്റെ സ്വർഗമായ വയനാട് ഒരു മാതൃകയാണ് എന്ന് എനിക്ക് തോന്നി. മാർച്ച് 24ന് ലോക്ഡൗൺ തുടങ്ങി ഞാൻ വിചാരിച്ചു 'എങ്ങനെ വീട്ടിലിരിക്കും പക്ഷെ എനിക്ക് ഈ ദിവസങ്ങൾ വളരെ രസകരമായി തോന്നി. ഇത്ര ദിവസമായിട്ടും ഞാൻ മടുത്തില്ല. പാടത്തും പറമ്പിലും അമ്മയോടും അച്ഛനോടുമൊത്ത് ഞാൻ പോകുന്നു. കളിക്കുന്നു. പച്ചക്കറികൾ നനയ്ക്കുന്നു. ഊഞ്ഞാലാടുന്നു. പട്ടം പറത്തുന്നു അങ്ങനെയങ്ങനെ എന്തൊക്കെ ...... ഇന്ന് ഞാൻ ആ ഏട്ടന്റെ ഫോൺ വിളിച്ചു. അവിടെ അവർ ആ വീട്ടിൽത്തന്നെ ഇരുന്നു മടുത്തിരിക്കുന്നു .ആരെയും കാണുന്നില്ല. ഏട്ടന്റെ വർത്തമാനത്തിൻ അവർ അനുഭവിക്കുന്ന വിഷമങ്ങൾ കേട്ട് എനിക്ക് വിഷമം തോന്നി. ഞാൻ ഓർത്തു. ഞാൻ ഭാഗ്യവാൻ. എന്റെ നാട്, എന്റെ വീട് ,എന്റെ സ്വർഗം

ആദിത്ത് പ്രശാന്ത് ടി എസ്
7 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ