ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/വെള്ളവുമായി വരുന്ന വണ്ടി
വെള്ളവുമായി വരുന്ന വണ്ടി
മുത്തു മോൾ സ്‌കൂളിലേക്ക് നടക്കുകയാണ്. മരങ്ങൾ മുറിച്ച നാട്ടുവഴികൾ പിന്നിട്ട്, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ റോഡിലൂടെ അവൾ സ്‌കൂളിലെത്തി. മലതുരന്ന് പണിത ക്ലാസ്സ് മുറിയിൽ ഇരുന്ന് മുത്തുമോൾ പുറത്തേക്ക് നോക്കുകയായിരുന്നു, അപ്പോഴതാ മുരൾച്ചയോടെ ഒരു ടാങ്കർ ലോറി കുന്നുകയറി വരുന്നു. കുട്ടികൾക്കും അധ്യാപകർക്കുമുള്ള കുടിവെള്ളമായിരുന്നു ആ ടാങ്കർ ലോറിയിൽ. അപ്പോഴാണ് ക്ലാസ് തുടങ്ങാനുള്ള ബെല്ല് അടിച്ചത്. ഒന്നാം പിരിയഡിൽ ബിന്ദു ടീച്ചറുടെ ക്ലാസ്. അന്ന് പരിസ്ഥിതി ദിനമായിരുന്നു. നമ്മുടെ നാട്ടിൽ കുടിവെള്ളം ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് കാരണം മരങ്ങൾ മുറിച്ചു മഴ പെയ്യാത്തതും, പ്ലാസ്റ്റിക്കുകൾ കൊണ്ടിട്ട് മണ്ണ് നാശമാക്കിയതിനാലുമൊക്കെയാണെന്ന് ടീച്ചർ പറഞ്ഞു. ക്ലാസ്സിന് ശേഷം മുത്തുമോളും കൂട്ടുകാരും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഒന്നും ഇനി ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്തു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ