ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/വെള്ളവുമായി വരുന്ന വണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളവുമായി വരുന്ന വണ്ടി

മുത്തു മോൾ സ്‌കൂളിലേക്ക് നടക്കുകയാണ്. മരങ്ങൾ മുറിച്ച നാട്ടുവഴികൾ പിന്നിട്ട്, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ റോഡിലൂടെ അവൾ സ്‌കൂളിലെത്തി. മലതുരന്ന് പണിത ക്ലാസ്സ് മുറിയിൽ ഇരുന്ന് മുത്തുമോൾ പുറത്തേക്ക് നോക്കുകയായിരുന്നു, അപ്പോഴതാ മുരൾച്ചയോടെ ഒരു ടാങ്കർ ലോറി കുന്നുകയറി വരുന്നു. കുട്ടികൾക്കും അധ്യാപകർക്കുമുള്ള കുടിവെള്ളമായിരുന്നു ആ ടാങ്കർ ലോറിയിൽ. അപ്പോഴാണ് ക്ലാസ് തുടങ്ങാനുള്ള ബെല്ല് അടിച്ചത്. ഒന്നാം പിരിയഡിൽ ബിന്ദു ടീച്ചറുടെ ക്ലാസ്. അന്ന് പരിസ്ഥിതി ദിനമായിരുന്നു. നമ്മുടെ നാട്ടിൽ കുടിവെള്ളം ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് കാരണം മരങ്ങൾ മുറിച്ചു മഴ പെയ്യാത്തതും, പ്ലാസ്റ്റിക്കുകൾ കൊണ്ടിട്ട് മണ്ണ് നാശമാക്കിയതിനാലുമൊക്കെയാണെന്ന് ടീച്ചർ പറഞ്ഞു. ക്ലാസ്സിന് ശേഷം മുത്തുമോളും കൂട്ടുകാരും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഒന്നും ഇനി ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്തു.

അലി അഷ് ഫഖ്
3 A ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ