എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ തേങ്ങൽ

    
ഞെട്ടറ്റു വീണ പൂവ് പോലെ 
പൊലിയുന്നു  ഭൂമിയിൽ ജീവനുകൾ

കുളങ്ങൾ വറ്റി, വയലേലകൾ മറഞ്ഞു 
കിളിയുടെ ചിറകടി ശബ്ദങ്ങൾ മാഞ്ഞു

ഒഴുകുന്ന നദിയുടെ കളകളാരവമില്ല 
പൂക്കുന്ന പൂവിൻ സുഗന്ധമെങ്ങുമില്ല

വറ്റി വരണ്ട പുഴകളും, കത്തി ജ്വലിക്കുന്ന
സൂര്യനും, മണ്ണിൽ പൊലിയുന്ന  ജീവനുകളും 

മരണ ഭയത്താൽ അലയുന്ന മനുഷ്യ
കോലങ്ങളും എങ്ങും തേങ്ങലും

നിലവിളികളും മാത്രം ഇതിനെല്ലാം
സാക്ഷിയായി മൂകയായി തേങ്ങുന്ന  ഭൂമിയും. 
 

അഭിജിത്ത് . ബി . നായർ
7 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത






   ----------------------------- [18/04, 6:06 pm] Abja Hus: Abhijith B Nair. Std 7 B