സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നമ്മുടെ അശ്രദ്ധമൂലമാണ് ഓരോ രോഗവും മനുഷ്യശരീരത്തിലേയ്ക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന ഭീകരമായ രോഗം നമ്മളോരോരുത്തരുടേയും അശ്രദ്ധമൂലമാണ് പകർന്നുകൊണ്ടിരിക്കുന്നത്. ഈ കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകുക. അതുപോലെ തന്നെ അനാവശ്യമായി മുഖത്തും കണ്ണുകളിലും മൂക്കിലും വായിലും സ്പർശിക്കുന്നത് നാം ഒഴിവാക്കേണ്ടതുണ്ട്. സമൂഹത്തിൽ നിന്ന് അല്പം അകലം പാലിക്കേണ്ടതുണ്ട്. ആളുകളുമായിട്ടുള്ള ഇടപെടൽ ഈ രോഗം പകരുന്നതിനു കൂടുതൽ സഹായകമാകും. വൃത്തിയിലൂടെയാണ് ഈ വൈറസിനെ നമ്മൾ പ്രതിരോധിക്കേണ്ടത്. ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. രാജ്യത്തെ പ്രതിരോധ നടപടികൾ ഫലം കാണുന്നതിന് സൂചനയായി രോഗലക്ഷണങ്ങൾ ഉള്ളവരിലേക്കും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലേക്കും പരിശോധന വർദ്ധിപ്പിക്കുക.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം