എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്

20:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18604 (സംവാദം | സംഭാവനകൾ)



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്
വിലാസം
ചെരക്കാപറമ്പ

എ എം എൽ പി സ്‌കൂൾ ചെരക്കാപറമ്പ ഈസ്റ്റ്, ചെരക്കാപറമ്പ പി.ഒ., അങ്ങാടിപ്പുറം, മലപ്പുറം ജില്ല
,
679321
സ്ഥാപിതം1939 - - 1939
വിവരങ്ങൾ
ഫോൺ04933258200
ഇമെയിൽhmcherakkaparambaeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്18604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ തോമസ്
അവസാനം തിരുത്തിയത്
22-04-202018604


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 21-വാർഡിലെ വിദ്യാലയമാണിത്. 1939-ൽ 70 സെന്റിൽ പുല്ലുമേഞ്ഞതായ കെട്ടിടത്തിൽ 1, 2 ക്ലാസുകൾക്കും തുടർന്നുള്ള വർഷങ്ങളിൽ 3, 4, 5 ക്ലാസുകൾക്കും അംഗീകാരം കിട്ടി. ആരംഭിച്ച വർഷം മുതൽ ജാതിമത ഭേദമില്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ കർഷകരുടെയും ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ പഠിക്കാൻ എത്തിയിരുന്നു.

15/05/1958 ന് സി പി സൈതാലിയിൽ നിന്ന് വിജയൻ മാഷിന്റെ പേരിലും 1980ൽ വി പി സൈനബയും 2010ൽ സി ഹസൈനാരും വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുത്തു. 9 അധ്യാപികമാർ ജോലി ചെയ്‌തു വരുന്ന ഈ വിദ്യാലയത്തിൽ 2014ൽ പുതിയ കെട്ടിടവും 2015ൽ സ്മാർട്ട് ക്ലാസ് റൂമും ഉണ്ടാക്കി. 2014-15 വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ എൽ കെ ജി ആരംഭിച്ചു.

1939ൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന കാഴ്‌ചപ്പാടിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ ആൺ പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ എത്തിയിരുന്നു. അവരിൽ 30% കുട്ടികൾ മാത്രമാണ് തുടർ പഠനത്തിനായി പോയിരുന്നതായി രേഖകളിൽ കാണുന്നു. അന്നത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ പണിക്കായോ ഇളയ കുട്ടികളുടെ സംരക്ഷണത്തിനായോ പെൺകുട്ടിയാണെങ്കിൽ വിവാഹം കഴിയുന്നതിനാലോ പഠനം നിർത്തി.

എന്നാലിന്ന് പുല്ലുമേഞ്ഞ കെട്ടിടത്തിൽ നിന്ന് സൗകര്യം കൂടിയ കെട്ടിടവും വൈദ്യുതീകരിച്ച ഫാനും ലൈറ്റുമുള്ള ക്ലാസ് മുറികളും ഐ ടി സൗകര്യങ്ങളും ലഭ്യമാണ്. നാലാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും തുടർപഠനത്തിനായി പോകുന്നു.

പി ടി എ, എം ടി എ, എസ് എസ് ജി എന്നിവയുടെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും പച്ചക്കറി തോട്ടം ഉണ്ടാക്കാറുണ്ട്.

പഠന യാത്രകൾ, വാർഷികാഘോഷം, പഠനസഹായം ഭൗതീക സാഹചര്യം ഒരുക്കൽ എന്നിവയിലെല്ലാം സഹായം നൽകി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി