സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ
       ഇന്ന് ഏപ്രിൽ 22...
                           ലോക ഭൗമദിനം. ലോകം മുഴുവൻ കൊറോണ വൈറസിൻ്റെ ഭീതിയിൽ ലോക് ഡൗൺ ആയിരിക്കുന്ന ഈയവസരത്തിൽ - പ്രപഞ്ചത്തിലെ ഇന്നറിവിലെ ഏക ഹരിതാഭമായ, ജീവൻ്റെ തുടിപ്പുകളുള്ള ഈ മനോഹരമായ ഗ്രഹത്തെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
           മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൻ്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന ദുരിതങ്ങളും, ദുരന്തങ്ങളും .മനുഷ്യൻ്റെ ദുരയും, അഹന്തയും, സ്വാർത്ഥതയും നിമിത്തം ആഗോള ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുകയും കാലാവസ്ഥ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ചെയ്തതിൻ്റെ ഫലമായി നമ്മെപ്പോലെ ജീവിക്കാൻ അവകാശമുള്ള പല ജീവികളും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെടുകയും ചെയ്തു.ഓരോ അണുവും     ഭൂമിയുടെ അവകാശികളാണെന്ന കാര്യം നാം സൗകര്യപൂർവ്വം മറന്നു. ഇന്ന് പല ജീവജാലങ്ങളും നിലനില്പിനുള്ള പോരാട്ടത്തിലാണ് .അതെ .. ജീവന്മരണ പോരാട്ടം

അങ്ങനെ വരുമ്പോൾ അവയ്ക്ക് ശക്തി പ്രാപിച്ചേ പറ്റൂ. പൂർവ്വാധികം ശക്തി പ്രാപിച്ച് അതിൻ്റെ ശത്രുവിനെതിരെ -മനുഷ്യനെതിരെ - പോരാടേണ്ടത് അവയുടെ ആവശ്യമാണ്.

           ഇന്ന് ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കന്ന കൊറോണ വൈറസും ഈ ഗണത്തിലല്ലെ? തീർത്തും നിരുപദ്രവകാരിയായി കഴിഞ്ഞിരുന്ന വൈറസ് മനുഷ്യനെ കാർന്നുതിന്നുന്ന മഹാമാരിയായി മാറിയതെങ്ങനെ? അതെ, നാം വിതച്ചത് നാം തന്നെ കൊയ്യുന്നു..... പ്രളയവും, ദൂകമ്പങ്ങളും, മറ്റു പ്രകൃതിദുരന്തങ്ങളുമായി വന്ന് നമ്മെ ഓർമ്മപ്പെടുത്തുമ്പോഴും നാമതൊക്കെ മറക്കുന്നു .നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ - ആഗോളതാപനവും അതുമൂലം കാലാവസ്ഥ വ്യതിയാനവും സംഭവിക്കുമ്പോൾ - നിരുപദ്രവകാരികളായി നാം കരുതിയിരുന്ന ഓരോ സൂക്ഷ്മജീവികൾ പോലും പതിന്മടങ്ങ് ശക്തി പ്രാപിച്ച് മനുഷ്യനെ ആക്രമിക്കുന്നു. മറ്റൊന്ന്, മനുഷ്യൻ വിഷാംശമുള്ള ഭക്ഷണങ്ങൾ കഴിച്ച്, ആൻ്റിബയോട്ടിക്കുകളടങ്ങിയ മത്സ്യ, മാംസങ്ങൾ കഴിച്ച് - ഇവയെ നേരിടാൻ കഴിയാത്ത, പ്രതിരോധശേഷി ഇല്ലാത്ത ഒരു നിസ്സഹായജീവിയായി മാറുന്നു. ഇങ്ങനെ പോയാൽ മനുഷ്യകുലം തന്നെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റപ്പെടുന്ന കാലം വിദൂരത്തല്ല.
            എന്താണ് ഇനി നാം ചെയ്യേണ്ടത്? ഒട്ടും വൈകാതെ പ്രകൃതിയിലേക്ക് മടങ്ങുക....പ്രകൃതിയെ സ്നേഹിച്ച് ജീവിക്കുക. ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ.ചന്ദ്രനെയും, ചൊവ്വയേയും ഒക്കെ കൈപ്പിടിയിലൊതുക്കിയെന്ന്  ഊറ്റം കൊള്ളുന്ന ശാസ്ത്രലോകം ഈ കൊച്ചു വൈറസിൻ്റെ മുന്നിൽ തലകുനിച്ച് നില്ക്കാതെ, ഇനിയും വരാനിരിക്കുന്ന വലിയ ദുരന്തങ്ങളെ മുന്നിൽ കണ്ട് ഉണർന്നു പ്രവർത്തിക്കുക. നാമോരോരുത്തരും പുതിയൊരു സംസ്കാരം രൂപപ്പെടുത്തുക, ശീലമാക്കുക. നല്ലൊരു നാളേയ്ക്കായി നമുക്കിന്ന് കൈകോർക്കാം... ഈ ഭൗമദിനത്തിൽ... എല്ലാം ശുഭമാകട്ടെ.
അജ്ന ഒലീവിയ ആൻറണി
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം