എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖമാർ

എല്ലാവരെയുംപോലെ അവളും ഒരു സാധാരണ നാട്ടിൻപുറത്തെ കുടുംബത്തിലാണ് ജനിച്ചത്. ഒരു ഗ്രാമീണ പെൺകൊടി. പുഴകളും മലകളും നിറഞ്ഞ ഒരു ഗ്രാമം. ഓരോ തരി മണ്ണിലും അവളുടെ പാദസ്പർശം ഏറ്റിരുന്നു, അത്രമേൽ ഇണങ്ങിയും പിണങ്ങിയുമായിരുന്നു അവളുടെ ജീവിതം.

           എന്നാൽ സ്വപ്നസുന്ദരമായ ആ ഗ്രാമത്തിൽ ചികിത്സക്കായി ഒരാശുപത്രിയോ ഒരു നഴ്സ ഡോക്ടറോ ഇല്ലായിരുന്നു .ഓർമ്മവെച്ച കാലം തൊട്ടേ അവൾ കേട്ടുവന്ന ഗ്രാമത്തിന്റെ ആശങ്കയായിരുന്നു അത് . അതുകൊണ്ടാവാം ഒരു നേഴ്‌സാകാൻ അവൾ മനസ്സിൽ തീരുമാനമെടുത്തത് . വർഷങ്ങൾ കഴിഞ്ഞു. അവൾക്കായി ഗ്രാമം കൈകോർത്തു. അങ്ങനെ അവൾ പഠനത്തിനായി ഗ്രാമത്തിനു പുറത്തേക്ക് പോയി. പഠനശേഷം തന്റെ ഗ്രാമത്തിലെ പുതുതായി തുടങ്ങിയ സർക്കാർ ആശുപത്രിയിൽ  ജോലിയിൽ പ്രവേശിച്ചു 'ദൈവത്തിന്റെ കരങ്ങൾക്കിടയിൽ അവളുടെ പുതുകരങ്ങൾ'. 
           ചൈനയിലെ വൂഹാനിൽ  നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് കൊച്ചു കേരളത്തിലും എത്തി. അവൾ അതിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതയായി. P.P.E. കിറ്റിലേക്കുള്ള അവളുടെ രൂപമാറ്റം തെല്ലൊരു ആശങ്ക ഉളവാക്കിയിരുന്നു. എങ്കിൽ പോലും കേരളമണ്ണ്  ഒറ്റക്കെട്ടായി ഉണ്ടെന്ന ധൈര്യം ചുവടുകൾക്ക് ശക്തി പകർന്നു. ചെറിയ അശ്രദ്ധമതി രോഗികളുടെ  ജീവനോ സ്വന്തം ജീവനോ ആപത്തുവന്നുചേരാൻ. ഓരോ രോഗിക്കും അവൾ പകർന്നുനല്കിയത് പോരാടാനുള്ള കരുത്താണ്. രോഗപ്രതിരോധം മരുന്നുകൊണ്ട് മാത്രമല്ല, സ്വന്തം ആരോഗ്യത്തെയും കുടുംബത്തെയും മറന്നു കൃത്യനിർവഹണത്തിനായി രാപ്പകലില്ലാതെ സേവനം അനുഷ്ഠിക്കുന്ന അവളുടെ വാക്കുകളിലുണ്ട് സ്നേഹത്തിന്റെ അതിജീവനത്തിന്റെ മരുന്ന്.
          അവളുടെ പരിചരണത്തിലൂടെ രോഗമുക്തരായവർ ഒന്നൊന്നായി ആശുപത്രി വിടുന്ന കാഴ്ച അവളെ സന്തോഷപുളകിതയാക്കി.മരണത്തെ മുഖാമുഖം കണ്ട ഓരോ രോഗിയുടെയും മനസ്സിൽ അവളൊരു മാലാഖയായിതീർന്നു. അവളെന്നും അവരുടെ മനസ്സുകളിൽ ജീവിക്കും. തന്റെ തീരുമാനം തികച്ചും ശരിയായിരുന്നു. ഈ സ്നേഹത്തിന്റെ പ്രതിരോധംതന്നെയാണ് എന്റെ നാടിന്റെ ശക്തി. 


അമൃത എസ് ബിജു
VI A എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ