ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം/അക്ഷരവൃക്ഷം/വിഷു കാലത്തെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷു കാലത്തെ കൊറോണ


ഈ കൊറോണ കാലത്ത് ഒരു ദിവസം അപ്പുവും അവന്റെ കുടുംബവും ടിവിയിൽ വാർത്ത കാണുകയായിരുന്നു. അച്ഛനും അമ്മയും അനിയത്തിയും ചേർന്നതായിരുന്നു അവന്റെ കുടുംബം. അപ്പു ശാഠ്യക്കാരനായിരുന്നു. അപ്പു അമ്മയോടും അച്ഛനോടും ആയി പറഞ്ഞു, അമ്മേ അഛാ എനിക്ക് കളിക്കാൻ പന്ത് വാങ്ങിച്ചിട്ട് വരാം.
അപ്പോൾ അച്ഛൻ പറഞ്ഞു മോനെ ഇപ്പോൾ ലോക് ഡൗൺ അല്ലേ, അതുകൊണ്ട് കട ഒന്നും തുറക്കില്ല, അതെന്താ അച്ഛാ? നീ അല്ലേ അപ്പോൾ വാർത്ത കാണുന്നത് കൊറോണ ആയതുകൊണ്ട് കടകൾ തുറക്കില്ല.അത് ചൈനയിൽ അല്ലേ? ഇപ്പോൾ നമ്മുടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊറോണയാണ്. അത് നമ്മുടെ ജില്ലയിൽ ഉണ്ടോ? പിന്നേ, നമ്മുടെ ജില്ലയിലുമുണ്ട്. 14 ദിവസത്തെ ലോക് ഡൗൺ കഴിഞ്ഞാലേ കടകളെല്ലാം തുറക്കൂ. അപ്പോൾ അമ്മ വിളിച്ചു മോനെ അപ്പൂ നീ ഇങ്ങ് വന്നേ അമ്മയുടെ അടുത്ത് വന്നു അമ്മ പറഞ്ഞു ഇനി നീ കളിക്കാൻ ഒന്നും പോകരുത്, ആളുകൾ കൂടുന്നിടത് നിൽക്കരുത്, പിന്നെ ആശുപത്രിയിൽ അത്യാവശ്യം പോവുകയാണെങ്കിൽ മാസ്ക് ധരിച്ചു പോകണം.അപ്പു അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങൾ കേട്ട് അനുസരണയോടെ കഴിഞ്ഞു. അവർ വിഷു ആഘോഷിക്കാനായി ഇരിക്കുകയായിരുന്നു. കൊറോണ കാരണം ആർക്കും വിഷു ആഘോഷിക്കാൻ പറ്റിയില്ല.

 

നീലിമ. പി. ആർ
4 A ഗവ. എൽ. പി. എസ് തൃച്ചാറ്റുകുളം, ആലപ്പുഴ, തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ