ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/വേനൽ മഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ മഴ

 

വേനൽച്ചൂടിൽ മഴ പെയ്തേ
ഹയ്യട നല്ലൊരു വേനൽ മഴ.
കാർമേഘങ്ങൾ ഞങ്ങൾക്കായ്
കാത്തു വച്ചൊരു വേനൽ മഴ.

പൊരിവെയിലത്ത് എൻ ദേഹം
നന്നായ് ചുട്ടു പഴുത്തപ്പോൾ
എൻ ദേഹത്തിന് കുളിരേകി
എൻ്റെ സ്വന്തം വേനൽമഴ.

ഓടു മേഞ്ഞ എൻ്റെ വീടിൻ്റെ
ഓവിലൂടെ മഴ വന്നല്ലോ
പല തുള്ളികളാൽ പെരുമഴയായി
മുറ്റം നിറയെ പുഴയായി.

കടലാസ് വഞ്ചികൾ തുഴഞ്ഞു രസിച്ച
ഞങ്ങൾക്ക് കൂട്ടായി വേനൽ മഴ.
എന്നുമെന്നും ഓർത്തീടാൻ
ഏറെ പ്രിയങ്കരമെനിക്കീ മഴ.



            

വന്ദന കൃഷ്ണ
2 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത