വേനൽച്ചൂടിൽ മഴ പെയ്തേ
ഹയ്യട നല്ലൊരു വേനൽ മഴ.
കാർമേഘങ്ങൾ ഞങ്ങൾക്കായ്
കാത്തു വച്ചൊരു വേനൽ മഴ.
പൊരിവെയിലത്ത് എൻ ദേഹം
നന്നായ് ചുട്ടു പഴുത്തപ്പോൾ
എൻ ദേഹത്തിന് കുളിരേകി
എൻ്റെ സ്വന്തം വേനൽമഴ.
ഓടു മേഞ്ഞ എൻ്റെ വീടിൻ്റെ
ഓവിലൂടെ മഴ വന്നല്ലോ
പല തുള്ളികളാൽ പെരുമഴയായി
മുറ്റം നിറയെ പുഴയായി.
കടലാസ് വഞ്ചികൾ തുഴഞ്ഞു രസിച്ച
ഞങ്ങൾക്ക് കൂട്ടായി വേനൽ മഴ.
എന്നുമെന്നും ഓർത്തീടാൻ
ഏറെ പ്രിയങ്കരമെനിക്കീ മഴ.