സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രത്യാശയിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33335 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശയിലേയ്ക്ക്


അമ്മുക്കുട്ടിയുടെ വിളിയൊച്ച കേട്ടാണ് ചിത്ര അടുക്കളയിൽ നിന്നും മുറ്റത്തേക്കു ഇറങ്ങി വന്നത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അമ്മു കഴിഞ്ഞ കുറെ ദിവസങ്ങളായി വീട്ടിൽ ഇരിക്കുകയാണ്. കൊറോണ എന്ന വൈറസ് ഭീതി കാരണം സ്കൂളിൽ മുൻകരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്.എന്താ അമ്മു? രാവിലെ ഒരുപാട് ജോലികൾ ഉണ്ട് അടുക്കളയിൽ. എന്തിനാ വിളിച്ചത്? എന്താണമ്മേ ഈ കൊറോണ? അവളുടെ ചോദ്യം ചിത്രയെ ദേഷ്യം പിടിപ്പിച്ചെങ്കിലും അവൾ വരാന്തയിലേക്ക് വന്നപ്പോൾ ഗിരിശങ്കർ ഇരുന്നു പത്രം വായിക്കുന്നതാണ് കണ്ടത്. ഗിരിയേട്ടൻ ഇവിടെ ഇരിപ്പുണ്ടായിരുന്നോ? അവൾ ചോദിച്ചത് കേട്ടില്ലേ? ഗിരിയേട്ടൻ അവൾക്ക് അതിനെക്കുറിച്ച് പറഞ്ഞുകൊടുക്കരുതോ? എനിക്കാണേൽ ഒരു നൂറുകൂട്ടം പണി ഉണ്ട്. ഗിരി അമ്മുവിനെ വിളിച്ചിരുത്തി. അവളുടെ സംശയങ്ങൾക്കു മറുപടി പറഞ്ഞു. മോളു, കൊറോണ ഒരു വൈറസ് ആണ്. ചൈന എന്ന രാജ്യത്തെക്കുറിച്ച് അറിയില്ലേ? ചൈനയിൽ ആണ് ഈ വൈറസ് ആദ്യം മനുഷ്യരിലേക്ക് പടർന്നത്. ഇത് നമ്മുടെ ശരീരത്തിൽ കടന്നാൽ പനി, ശാസതടസം, ചുമ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ചെറിയ അശ്രദ്ധ മതി മരണം വരെ ഉണ്ടാവും. ഇതിനെതിരെയുള്ള പ്രതിരോധമരുന്നൊനും കണ്ടുപിടിച്ചിട്ടില്ല.

ഇന്ന് ലോകത്താകമാനം ഈ വൈറസ് പരിഭ്രാന്തി പരത്തുന്നു. ധാരാളം പേരാണ് ചൈനയിലും ഇറ്റലിയിലും മരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ഇന്ത്യയിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസിന്റെ വ്യാധികൾ ഉണ്ട്. അതുകൊണ്ടല്ലേ മോളും അച്ഛനും ഒക്കെ വീട്ടിലിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായും മൂടികെട്ടുക, കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. സർക്കാർ നമ്മളോട് വീട്ടിലിരിക്കാൻ പറഞ്ഞത് ഈ വൈറസിനെ തുരത്തുവാൻ ആണ്. നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസുകാരും സർക്കാരും പറയുന്നത് അനുസരിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാൻ ഉള്ള മാർഗ്ഗം.

നമ്മൾ വീട്ടിൽ ഇരുന്നു നമ്മുടെ വീടും പരിസരവും വൃത്തിയാക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള മുൻകരുതൽ എടുക്കകയും ചെയ്യണം. അമ്മു ഇതെല്ലം കേട്ടുകൊണ്ട് അച്ഛന്റെ അരികിൽ തന്നെ ഇരിക്കുകയായിരുന്നു. ചിത്രയും അടുക്കളയിൽ നിന്ന് കൊണ്ട് തന്നെ സംസാരം എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവരുടെ മനസിന് ഒരു സമാധാനവുമില്ല. അമ്മയും സഹോദരിയും കുടുംബവും അമേരിക്കയിലാണ്. അവിടെ സ്ഥിതിഗതികൾ വളരെ ഗൗരവം നിറഞ്ഞതാണ്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ പേടിക്കാനൊന്നുമില്ല തങ്ങൾ സുരക്ഷിതരാണ് എന്ന് പറയുകയുണ്ടയി. എങ്കിലും ചിത്രയ്ക്ക് സമാധാനമില്ല. അവർ സ്വയം പ്രാർത്ഥനയോടെ ജോലികൾ വീണ്ടും തുടർന്നു.


അർഷ പി.
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ