സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം          

ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ ആദ്യം പറയേണ്ടത് നമ്മുടെ ശരീരത്തെ കുറിച്ചാണ്. ശരീരം വൃത്തിയായാൽ വീട് വൃത്തിയാകും വീട് വൃത്തിയായാൽ നാട് വൃത്തിയാകും നാട് വൃത്തിയായാൽ രാജ്യം വൃത്തിയാകും.പല്ലും നഖവും വൃത്തിയാക്കണം, കൈകൾ കൂടെ കൂടെ കഴുകണം, ഒരു ദിവസം രണ്ട് നേരം കുളിക്കണം. വീടും പരിസരവും മാലിന്യം കുമിഞ്ഞ് കൂടുന്നത് തടയുകയും വെള്ളം കെട്ടി നിൽക്കാതെയും സൂക്ഷിക്കുക. കിണറിന്റെ  പരിസരം വൃത്തിയായി സൂക്ഷിക്കുക,കിണറിൻ്റെ പരിസരത്ത് വെള്ളം കെട്ടി നിന്നാൽ കിണറിൻ്റെ വെള്ളം മലിനമാകും കൊതുകുകൾ മുട്ട ഇട്ട് രോഗം പടർത്തുന്നു.ഉദാഹരണം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം,മന്ത്.പ്ലാസ്റ്റിക് കവറുകളും സാധനങ്ങളും പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുകയും അത് കത്തിക്കാതിരിക്കുകയും ചെയ്യുക .അതിന്റെ  ഉപയോഗം കുറക്കുക.അടുക്കളയിൽ വരുന്ന പച്ചക്കറികളുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ വേസ്റ്റ് ടാങ്കിൽ നിക്ഷേപിക്കുക കാലക്രമേണ അത് ജൈവവളമായി മാറും വീടുകളിൽ നിർമ്മിക്കുന്ന അടുക്കളതോട്ടങ്ങൾക്ക് അത് ജൈവവളമായി ഉപയോഗിക്കാം.മലമൂത്ര വിസർജനം ശൗചാലയത്തിൽ നടത്തുക, ശൗചാലയങ്ങളിലെ മാലിന്യങ്ങൾ ടാങ്ക് നിർമ്മിച്ച് ആ ടാങ്കിലേക്ക് കടത്തിവിടുക അങ്ങനെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് നമ്മുടെ ശുചിത്വം കാത്തു സൂക്ഷിക്കുക.

മുഹമ്മദ് ഫർസീൻ
  5 എ സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി            
ഇരിക്കൂർ          ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം