സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/എന്റെ ലോക്ക്ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ലോക്ക്ഡൗൺ ദിനങ്ങൾ

എന്റെ ഈ അവധിക്കാലം എങ്ങനെയെന്ന് ഞാൻ പറയട്ടെ കൂട്ടുകാരെ.
എനിക്ക് വളരെയധികം വിഷമം ഉണ്ടായ സമയമാണിത്.
ഒരു വലിയ ആപത്തു നേരിടുകയാണ് നമ്മുടെ ഈ കൊച്ചു കേരളം.

എന്റെ പരീക്ഷകൾ എഴുതാൻ കഴിയാത്തതു ഓർക്കുമ്പോൾ മനസ്സിൽ വിഷമം തോന്നും. നമ്മുടെ അദ്ധ്യാപകർ വളരെയധികം പ്രയാസപ്പെട്ടാണ് നമ്മുടെ പാഠങ്ങൾ പഠിപ്പിച്ചു തീർത്തത്. അവരുടെ ശ്രമങ്ങൾ വെറുതെ ആയപ്പോൾ വിഷമം തോന്നി.

ഒരുപാട് കാര്യങ്ങൾ ഞാൻ ഇപ്പോൾ വീട്ടിൽ നിന്നും പഠിച്ചു. എന്റെ തുണികൾ എല്ലാം വൃത്തിയായി അടുക്കി വെയ്ക്കുവാൻ പഠിച്ചു . അമ്മയെ അടുക്കളയിൽ ആഹാരങ്ങൾ പാചകം ചെയ്യുന്നതിന് സഹായിച്ചു . വീടും പരിസരവും തൂത്തുവാരാൻ പഠിച്ചു . കുപ്പികൾ ശേഖരിച്ചു അവയിൽ പലതരം മണ്ണ് നിറച്ചു പലതരം ചെടികൾ നടുന്നതിനു അമ്മയെ സഹായിക്കും . വൈകുന്നേരത്തു വിളക് കത്തിക്കുന്നതിനു അമ്മയുടെ ഒപ്പം കൂടും. ഈ കൊറോണ കാലത്തു ഒരുപാടു കാര്യങ്ങൾ ചെയ്യാൻ ഞാൻ പഠിച്ചു .ഇനി ഒരിക്കലും ഇത്തരം അസുഖങ്ങൾ വരാതിരിക്കാൻ നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം.


വൈഗ. ഡി
രണ്ടാം ക്ലാസ്. സെന്റ്. ജോൺസ് എൽ പി എസ് , വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം