സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയെ തടയാം... മാനവരാശിയെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തടയാം... മാനവരാശിയെ രക്ഷിക്കാം

പ്രളയമല്ല കൊറോണ. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഒരു ദേശത്തിനെ മാത്രമാണ് പലപ്പോഴും തകർക്കുന്നത്. അതിന്റെ ഫലം നീണ്ടുനിൽക്കുമെങ്കിലും അതിനെ മറികടക്കുന്നതിനു വഴികളുണ്ട്. സുനാമി പോലൊരു ദുരന്തം പോലും അത്ര കാലതാമസമില്ലാതെ മറികടക്കാൻ നമുക്ക് കഴിഞ്ഞു. കൊറോണയുടെ കാര്യത്തിലുള്ള പ്രധാന പ്രശ്നം നിലവിൽ അതിനൊരു പ്രതിവിധി ഇല്ലെന്നുള്ളതാണ്. ശാസ്ത്രലോകം അതിനായി ശ്രമിക്കുന്നുണ്ട്. കഴിയുന്നത്ര വേഗത്തിൽ കൊറോണയെ മെരുക്കുകയാണ് മാനവരാശിയുടെ ആവശ്യം. അതിനുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ ഒരു അലംഭാവവും മാപ്പർഹിക്കുന്നില്ല. ഒരു മനുഷ്യനും ഒരു ദ്വീപ് അല്ലെന്ന് ആംഗലെയ കവി ജോൺ ഡൺ എഴുതിയത് 1624 ലാണ്. പ്രളയത്തിൽ ചെറിയയൊരു ഭാഗം മണ്ണ് ഒലിച്ചുപോയാൽ അത് ഭൂഖണ്ടത്തിനെ തന്നെയാണ് ചെറുതാക്കുന്നത്. ഒരു മനുഷ്യൻ മരിക്കുമ്പോൾ മാനവരാശിയുടെ മൊത്തം നഷ്ടമാവുന്നു. കൊറോണയുടെ ഈ ദിനങ്ങളിൽ നമ്മൾ നമ്മളെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെക്കുടി ഓർക്കണം. അസംഘടിതരായ ലക്ഷക്കണക്കിന് മനുഷ്യരെ കൊറോണ അക്ഷരാർത്വത്തിൽ തകർത്തു എറിയുന്നുണ്ട്. ദിവസവകൂലിക്ക് പണി എടുക്കുന്നവരുടെ ജീവിതം വളരെ പെട്ടന്നാണ് താറുമാറാകുന്നത്. ഇവർക്ക് തൊഴിൽ നഷ്ടമാകുമ്പോൾ ഇവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഇതിൽ നിന്നോളിച്ചോടാൻ ഒരു ഭരണകൂടവും മടിക്കരുത്. പുറത്തു നിന്ന് ഉള്ളിലേക്ക് ചുരുങ്ങുന്ന നാളുകളാണ് ഇത്. വീടുകൾ ആണ് അന്തിമ സുരക്ഷാതാവളം എന്ന ചിന്തയാണ് ഇപ്പോൾ നമ്മളെ നയിക്കുന്നത്.. കൊറോണ എന്ന മഹാവിപത്തിന് എത്രയും പെട്ടന്ന് ഒരു പ്രതിവിധി കണ്ടുപിടിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് എല്ലാവർക്കും പ്രത്യാശിക്കാം. "വീട്ടിൽ ഇരിക്കാം കൊറോണയെ തടയാം"

ശ്രീലക്ഷ്മി അനീഷ്
4 A സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം