സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/കൊറോണയും രോഗലക്ഷണവും
കൊറോണയും രോഗലക്ഷണവും
പലർക്കും ആശങ്കയുണ്ടാവും. എന്താണ് കൊറോണ വൈറസ് എന്ന്,........... സാധാരണയായി മൃഗങ്ങൾ ക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനെക്കാൾ നല്ല ത് വൈറസൂകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും ഉചിതം. മൈക്റോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്റൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര്. 2019 ൽ ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിനകം തന്നെ ജപ്പാൻ, തായ്‌ലൻഡ്, തായ്‌വാൻ, ദക്ഷിണ കൊറിയ,യു.എസ്, ലോകം മുഴുവൻ പടർന്നു കിടക്കുകയാണ് കൊറോണ.ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ടു തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പനി, ചുമ, ശ്വാസതടസ്സം. തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീടിത് ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്. പത്തു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി,ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കാം. ഇവ മാത്രമല്ല മേൽപറഞ്ഞ പോലെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാനിടയുള്ളതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണം. സാധാരണ ജലദോഷപ്പനിപോലെ, ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന,തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശരീരസ്റവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽനിന്നും പുറത്തേയ്ക്ക് തെറിക്കുന്ന സ്റവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം