സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
_പ്രകൃതി ശുചിത്വം

       *_രാമുവിന്  ഉണ്ടായ പ്രകൃതി സ്നേഹം_*           ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തിൽ രാമു എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് അവൻ ഒരു ആപ്പിൾ മരത്തിൻ ചുവട്ടിൽ നിന്ന് പന്ത് കളിക്കുകയും നല്ല സ്വാദുള്ള ആപ്പിൾ അവൻ കഴിക്കുകയും ചെയ്യുമായിരുന്നു. കുറെ കാലങ്ങൾക്ക് ശേഷം ആ ആപ്പിൾ മരത്തിന് പ്രായം കൂടി വന്നു. ആ മരത്തിൽ ആപ്പിൾ ഉണ്ടാവാതെ ആയി. അതുപോലെതന്നെ രാമുവും വലുതായി.           രാമു ആപ്പിൾ മരം മുറിക്കാൻ തീരുമാനിച്ചു. ആ മരം മുറിച്ച് അതുകൊണ്ട് അവൻറെ മുറിയിൽ ഒരു കട്ടിൽ പണിയാൻ ആണ് അവൻ വിചാരിച്ചത്. ആ മരം അവന് കുട്ടിക്കാലത്തെ ഓർമ്മകൾ നൽകിയിരുന്നു പക്ഷേ അവന് ആ ഓർമ്മകളിലേക്ക് പോകുവാൻ സാധിച്ചില്ല. ആ മരത്തിൽ അനേകം ജീവജാലങ്ങൾ താമസിച്ചിരുന്നു. പക്ഷികൾ, ഉറുമ്പുകൾ, മുയൽ, അണ്ണാറക്കണ്ണൻ, തേനീച്ച കൂട്ടങ്ങൾ അങ്ങനെ ഒരുപാട് പേർ താമസിച്ചിരുന്നു. രാമു ആ മരം മുറിക്കാൻ തുടങ്ങിയപ്പോൾ ആ ജീവജാലങ്ങൾ എല്ലാം അവനു ചുറ്റും നിരന്നു. മുയൽ പറഞ്ഞു "ഈ മരം വെട്ടരുത്" പക്ഷികൾ പറഞ്ഞു "ഇത് ഞങ്ങളുടെ വീടാണ്". ആ സമയം ആദ്യം അവൻ ആ മരത്തിൽ തേനീച്ചകളുടെ കൂട് കണ്ടു. തേൻ കുടിക്കണം എന്ന് അവൻ ആഗ്രഹിച്ചു. അതിൽ നിന്നും ശകലം സ്വാദുള്ള തേൻ രാമു കഴിച്ചു. തേൻ അവൻ കഴിച്ചതും അവൻറെ കുട്ടിക്കാലത്തെ രസകരമായ ഓർമ്മകൾ തിരികെ കിട്ടി. ആപ്പിൾ മരത്തിലെ സ്വാദുള്ള ആപ്പിളും അവനോർത്തു. ആ നിമിഷം അവൻ ആ മരം മുറിക്കുന്നതിൽനിന്നും  പിന്തിരിഞ്ഞു. തേനീച്ചകൾ പറഞ്ഞു "എന്നും ഞങ്ങൾ നിനക്ക് ഒരുപാട് തേൻ തരാം", മുയലുകൾ പറഞ്ഞു "നിനക്ക് ഞങ്ങൾ ഭാഗ്യം തരാം",പക്ഷികൾ പറഞ്ഞു "നിനക്ക് ഞങ്ങൾ പാട്ടുപാടി തരാം". രാമുവിനു മനസ്സിലായി ഈ മരം നല്ല കുറെ ജീവജാലങ്ങളുടെ അഭയം ആണെന്ന്. പിന്നീടുള്ള കാലങ്ങളിൽ അവൻ ജീവജാലങ്ങളെയും മരങ്ങളെയും സ്നേഹിച്ചിരുന്നു. അങ്ങനെ അവൻ മരങ്ങൾ നടാൻ തുടങ്ങി പക്ഷികൾക്ക് ആഹാരവും മൃഗങ്ങളെ സംരക്ഷിക്കുവാനും തുടങ്ങി.

  • _ഗുണപാഠം_*

              മരങ്ങൾക്കും ജീവജാലങ്ങൾക്കും പ്രകൃതിയിൽ ജീവിക്കാൻ അവകാശമുണ്ട് അവരെ നശിപ്പിക്കരുത്. 

ഹന്ന മറിയ ഷാജി
8 C സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ