സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വികസനം പരിസ്ഥിതി സൗഹൃദപരമാകണം

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വികസനം പരിസ്ഥിതി സൗഹൃദപരമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വികസനം പരിസ്ഥിതി സൗഹൃദപരമാകണം

പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ അനിവാര്യതയും വർത്തമാന കാലത്ത് ഗൗരവപൂർവം ചിന്തക്കേണ്ട വിഷയമാണ്.

നാമാവശേഷമാകുന്ന കാവുകൾ, രാക്ഷസയന്ത്രങ്ങളാൽ വിഴുങ്ങപ്പെടുന്ന മലകളും കുന്നുകളും, മഴ നിലച്ചുപ്പോയ ആകാശം, ഭൂമിയുടെ ചോരപോലെ മെലിഞ്ഞ് ഒഴുകുന്ന പുഴകൾ ഇതൊക്കെയാണ് ഇന്നിന്റെ യാഥാർഥ്യങ്ങൾ. പല സസ്യജന്തുജാലങ്ങളും എന്നേക്കുമായി ഈ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. മനുഷ്യന്റെ ആർത്തി പൂണ്ടതും വിവേകമില്ലാത്തതുമായ ഇടപെടലുകളും പരിസ്ഥിതി സൗഹൃദപരമല്ലാത്തതുമായ വികസനങ്ങളും ഒക്കെയാണ് പ്രകൃതിയുടെ താളം തെറ്റുന്നതിന് കാരണം.

ജീവന്റെ തുടർച്ചയാണ് പ്രകൃതിയെ അതിന്റെ സ്വാഭാവികതയിൽ നിലനിർത്തുന്നത്. പ്രകൃതിയുടെ താളം തെറ്റുന്നതോടെ മഹാമാരിയായും കൊടുംചൂടായും ജലക്ഷാമമായും പ്രകൃതി പ്രതികരിക്കുന്നതിന്റെ ഭവിഷ്യത്തുകൾ നാം അറിയുന്നതാണ്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പോംവഴികളെക്കുറിച്ച് ആലോചിക്കാതെ വികലമായ വികസനകാഴ്ചപ്പാടുകൾ പടിപടിയായി നമുക്ക് നിർത്തലാക്കാം. കാരണം കാടും മേടും കുന്നും കുളവും ചതുപ്പും എല്ലാം നശിപ്പിച്ചിട്ട് മനുഷ്യന് മാത്രം നിലനിൽക്കാനാവില്ല.

വികസനം അനിവാര്യമാണ്. അത് പരിസ്ഥിതി സൗഹൃദപരമാകണം എന്ന കാഴ്ചപ്പാടിൽ നമുക്ക് ഉറച്ചുനിൽക്കാം. അതിനായി നമുക്ക് ഒറ്റക്കെട്ടായി പൊരുതാം.

റോസ് അബ്രഹാം
9 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം