Schoolwiki സംരംഭത്തിൽ നിന്ന്
വാർദ്ധക്യം
ഓടിവന്നു ഒരു കുഞ്ഞു തെന്നൽ പോലെ
മനംകവർന്ന കുളിരാംഓർമ്മകൾ
ഇറ്റിറ്റു വീഴും ജലകണങ്ങൾ പോലെ
അത്രയും പവിത്രമാം തൻ ഓർമ്മകൾ
എൻ അമ്മ ഭൂമിതൻ മാറിടത്തിൽ
പെറ്റിട്ടു വീഴും കാലം
മണ്ണിൻ ഗന്ധം വീശും കാറ്റിൻ കുളിർതെന്നൽ
മെല്ലെ തട്ടി തലോടിയെൻ മുടിച്ചുരുൾ തുമ്പിൽ
ഹരിതവർണ്ണം തൂകി നിൽക്കും നെൽപാടവും
ചെറു നാമ്പുകൾ തൂകും കുന്നുകളും പറമ്പുകളും
വെള്ളി അരഞ്ഞാണം പോൽ ഒഴുകും കാട്ടരുവികളും
കളകളം പോൽ ഒഴുകും പുഴകളും തോടുകളും
അത്രമേൽ സുരഭിലമാം കാഴ്ചകൾ തന്ന്
അന്നെന്റെബാല്യത്തെ തിരിച്ചറിഞ്ഞു
യൗവ്വനത്തിൻ മാധുര്യം ഞാൻ രുചിച്ചറിഞ്ഞു
ഇനിയില്ല ഇനിയില്ല മധുരമാം ബാല്യവും യൗവനവും
ഉമ്മറതിണ്ണയിൽ ഇരുന്നു ഞാൻ
ഇന്നി കാഴ്ചകൾ കാണും നേരം
ദുർഗന്ധം വമിക്കും കാറ്റിൻ ശകലങ്ങളും
പടുകൂറ്റൻ കെട്ടിടവും മാത്രമായി
സ്മരിക്കാം നമുക്കീ ശാശ്വതസത്യമാകും
പ്രപഞ്ചശക്തിക്ക് പ്രാണമേകും പ്രാണവായുവിനെ
വരും തലമുറയ്ക്കിനി നാം എന്തു നൽകും
കളിയില്ല ചിരിയില്ല കുളിർതെന്നൽ കിളികൊഞ്ചലില്ല
പറയാൻ മാത്രം ബാക്കിയെൻ
കൊച്ചുമക്കൾക്കായി
ദൈവത്തിൻ നാടാണി കേരഭൂമി........
വരുവാനുണ്ടിവിടെ പുതുജീവനും
ഞാനെന്നഭാവം മാറ്റിടുക നമ്മൾ
യെന്ന സത്യം ഓർത്തിടുക
പ്രകൃതിയെൻ അമ്മ പ്രകൃതിയാണ് നന്മ എന്നോർത്തിടുക
ഒരു തൈ നമുക്കായ് നട്ടുവളർത്തുക നാം
പൊൻപുലരിയെ എന്നെന്നും കണികണ്ടുണരാൻ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|