ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/ഈ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ കൊറോണക്കാലം

അന്നാണ് ഞാനാദ്യമായി ആ സായാഹ്‌നം ഇത്ര വിപ‌ുലമായി കാണുന്നത്. എന്തെന്നറിയാത്ത വേദനയുള്ള കുളിർമ. പരീക്ഷകൾ മാറ്റിവെച്ചിരിക്ക‌ുന്ന‌ു. ഉള്ളിൽ നിറയെ സന്തോഷമാണ് ഇനിയ‌ുള്ള ദിനങ്ങൾ . പക്‌ഷെ ഇനിയ‌ും പഠിക്കണമെല്ലോ എന്ന ആലോചനയിൽ മ‌ുഴ‌ുകി.

കാഹള ശബ്‌ദമന്യേ കാതിൽ മുഴങ്ങിയ ആ വാക്ക് 'കൊറോണ' ടി വിയില‌ും പത്രത്തില‌ും വാട്ട്‌സാപ്പില‌ും എല്ലാം നിറഞ്ഞ് നിൽക്കുന്നവൻ! എന്തിനാണാവോ ഈ ക്‌ഷണിക്കപ്പെടാത്ത അതിഥി. കാതിൽ മ‌ുഴങ്ങിയതെന്ന‌ും മനസ്സിൽ കുരുങ്ങി കിടക്ക‌ുന്നവ.

"ലോക്ക്‌ഡൗൺ " ഈ വാക്യം അന്നാദ്യമായാണ് ഞാൻ കേൾക്ക‌ുന്നത്. സമരത്തിന് ത‌ുല്യമായ അന്തരീക്‌ഷം. ആദ്യമൊക്കെ വലിയ കാര്യമായി ഞാന‌ും എട‌ുത്തില്ല. പക്ഷെ, കോവിഡ് കേരളത്തിന്റെയും അതിഥിയായി മാറിയിരിക്ക‌ുന്ന‌ു.

പിന്നെ Handwshഎന്റെ മാത്രമല്ല കേരളീയരുടെ നിത്യ പ്രഭാതകൃത്യമായി മാറിക്കഴിഞ്ഞ‌ു. ഇതിന് മറ‌ുവശം ക‌ൂടിയ‌‌ുണ്ട്. ഇത്രയ‌ും ദിനം അമ്മയ‌ുടെയ‌ും അച്‌ഛന്റെയ‌ും മ‌ുഖം നേരേ കാണാത്തവർക്ക്, വ‌ൃദ‌്ധർക്ക് ഒര‌ു സ്വാന്തനമായി ക‌ുറച്ച് നേരം വീട്ടിന‌ുള്ളിൽ ഒത്തൊര‌ുമിച്ച ദിനങ്ങൾ

ചരിത്രത്തിൽ തന്നെ ഇതാദ്യ സംഭവം . ലോകത്തൊട്ടാകെ എത്ര മരണങ്ങൾ! കുറേപ്പർ ആശ‌ുപത്രിയില‌ും നിരീക്‌ഷണത്തില‌ും ബോർഡറില‌ും അകപ്പെട്ടിരിക്ക‌ുന്ന‌ു. പക്ഷെ എന്നിര‌ുന്നാലും ഇടനിലക്കാര‌ുടെയും വിദേശികള‌ുടെയ‌ും അവസ്‌ഥ ഗുര‌ുകരം തന്നെ.

ശവപ്പെട്ടി പോല‌ുമില്ലാതെ അനാഥമാക്കപ്പെട്ട ജഡങ്ങൾ ........ . കണ്ണീരിൽ കുതിർന്ന നിമിഷങ്ങൾ . സൗകര്യങ്ങള‌ും ആവശ്യങ്ങള‌ും നിറവേറുന്നുണ്ടെങ്കില‌ും ഇന്ന‍ും കേരളം കര‌ുതലോട‌ും കരള‌ുറപ്പോട് കൂ‌ൂടിയ‌ും . അതിൽ ഇന്ന‌ും നമ്മൾ തന്നെ മാത‌ൃക.

നമ്മൾക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ചിലര‌ുണ്ട്. അവർക്ക് മനസ് നിറഞ്ഞ നന്ദി. പ്രാർഥിക്കാം നമുക്ക് എല്ലാവർക്കും വേണ്ടി

പേടിയല്ല കരുതലാണ് വേണ്ടത് .
വീണ്ടും പഴയത് പോലെ ​എല്ലാമാകട്ടെ
കരള‌ുറപ്പ‌ും കര‌ുതല‌ുമായി നാം മ‌ുന്നോട്ട് ............

നീത‌ു സി
പത്ത് ഇ ജി വി എച്ച് എസ് എസ് കഞ്ചിക്കോട് , പാലക്കാട് , ചിറ്റ‌ൂർ ഉപജില്ല
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം