എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊലകൊമ്പൻ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊലകൊമ്പൻ കോവിഡ്


ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്-19(Corona virus disease-19) എന്നാണ്. ഇതിന്റെ ചുരുക്കപേര് .സാധാരണ ജനങ്ങൾ മുതൽ രാഷ്ട്രതലവൻമാർ വരെ ഇതിന്റെ പിടിയിൽ അകപ്പെട്ടു .British പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൾസ് രാജകുമാരൻ തുടങ്ങിയവർ . ഇന്ത്യയുടെ അയൽ രാജ്യമായ ചൈനയിലെ വുഹാന്റെ ഭാഗമായ ഹൂബൈ പ്രവിശ്യയിൽ ഹാനാൻ എന്ന മാംസമാർകറ്റിലാണ് 2019ഡിസംബർ 31ൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഭൂരിഭാഗം രാജ്യങ്ങളിലും ഈ രോഗം ബാധിച്ചു കഴിഞ്ഞു .സാർസ് കോവ്-2വിഭാഗത്തിൽപ്പെടുന്ന RNA വൈറസായ കൊറോണയാണ് ഈ രോഗം പരത്തുന്നത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കിരീടം'എന്നാണ്. 2020ജനുവരി 30തിനാണ് കോവിഡ്-19എന്ന രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയിൽ ഉൾപെടുത്തുന്നത്. ഇതേ ദിവസം (2020ജനുവരി 30)നാണ് ഇന്ത്യയിൽ അതായത് കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. 1937ലാണ് കൊറോണ എന്ന വൈറസിനെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് .ഇതിന് ജനിതക മാറ്റം സംഭവിച്ചതാണ് നാം ഇന്ന് നേരിടുന്ന കോവിഡ്-19എന്ന മഹാവിപത്തിന് കാരണം ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന,ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതിന്റെ പകരുന്ന നിരക്ക് വളരെ വേഗത്തിലാണ് എന്നാൽ കൃത്യസമയത്ത് ചികിത്സ നൽകിയാൽ ഈ രോഗം മാറ്റിയെടുക്കാം .രോഗ പ്രതിരോധ ശേഷി കുറവായ പ്രായമായവരിലാണ് ഇതിന്റെ മരണ നിരക്ക് കൂടുതൽ . ഇന്ത്യയിൽ ആദ്യമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയിലാണ്. വായുവിലൂടെയും തുകൽ വഴിയും ഈ രോഗം പകരം. അതിനാൽ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം പാലിക്കുക. ഡി മാസ്കുകൾ നിർബന്ധമായി ധരിക്കുക 14ദിവസങ്ങൾക്ക് ശേഷമാണ് കൊറോണ വൈറസ് അതിന്റെ രോഗ ലക്ഷണങ്ങൾ കാണിക്കുക. അതിനാൽ വൈറസ് ബാധിച്ചതിനും രോഗ ലക്ഷണങ്ങൾ തുടങ്ങുന്നതിനു ഇടയിൽ ഉള്ള 'Incubation period 'ൽ അതീവ ജാഗ്രത ആവശ്യമാണ്. ഇന്ത്യൻ ഗവൺമെന്റും കേരള സർക്കാരും വളരെയധികം ശ്രദ്ധയാണ് ഈ രോഗത്തിനു നൽകിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി മാർച്ച് 24നാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനം രാജസ്ഥാനും ശേഷം കേരളവും ആണ്. കേരളത്തിന്റെ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ അവസരത്തിൽ ലോക ശ്രദ്ധ നേടുകയുണ്ടായി
1. Break the chain''ചെരിച്ചുള്ള എഴുത്ത്''
കൊറോണയുടെ സാമൂഹിക പകർച്ച കുറയ്ക്കാൻ കേരള സർക്കാരിന്റെ പദ്ധതി .തുടർച്ചയായി 20സെക്കന്റ് നേരം കൈകൾ സോപ്പ് ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുക. കൈകളിൽ ഹാൻഡ് സ്വിറ്റ്സർലൻഡ് ഉപയോഗിക്കുക. 2. Community kitchen കൊറോണ വൈറസ് കാരണം ജോലിയിൽ ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള കൃത്യമായ സമയത്ത് ഭക്ഷണം എത്തിക്കുന്നതിനുളള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സാമൂഹിക അടുക്കള 3.Gok direct (mobile app) കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൊബൈൽ ആപ്ലിക്കേഷൻ രോഗികളെകുറിചും രോഗഅവബോധതെകുറിചും ജനങ്ങളെ ബോധവാന്മാരാകാൻ സഹായിക്കുന്നു . 4.Aarogya sethu (mobile app) ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിൽ കോവിഡ്-19 രോഗപകർച തടയാനുള്ള മൊബൈൽ ആപ്ലിക്കേഷൻ കോവിഡ്-19നെ പ്രതിരോധിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ. 1056( ദിശ)! കൊറോണ രോഗനിർണ്ണയ ടെസ്റ്റുകൾ 1)PCR(polymerase chain reaction) 2)NAAT(nuclei acid amplification test) VACCINE mRNA-1273 എന്ന വാക്സിൻ പരീക്ഷണടിസ്ഥാനതിൽ നിർമ്മിച്ചത് അമേരിക്കയാണ് .ഇത് ആദ്യമായി മനുഷ്യ ശരീരത്തിൽ പരീക്ഷിച്ചു അമേരിക്കകാരിയായ 'ജെനിഫർ ഹാലറാണ് 'എന്നാൽ രോഗം മാറും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് കേരളത്തിൽ പ്രധാനമായും കൊറോണ വൈറസ് സാമ്പിളുകൾ പരിശോധിക്കുന്നത്. ലോകത്തെ നശിപ്പിക്കുന്ന ഈ മഹാവിപത്തിന് നാം മറികടന്നേ മതിയാകൂ. നമ്മുടെ നാടും ചുറ്റുപാടുകളും പൂർവ്വ സ്ഥിതിയിൽ ആകാൻ സർക്കാരിന്റെ പ്രവർത്തനങ്ങളൊടൊപം നമ്മുടെ പൂർണ പിന്തുണ ആവശ്യമാണ് .കുട്ടികൾ എന്ന നിലയിൽ നമ്മുക്ക് ഈ അവധിക്കാലം സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളൊടൊപം ചെലവഴിക്കാം.

കൃപ റജി
7 F മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം