സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ പ്രതിരോധിക്കാം
കൊറോണയെ എങ്ങനെ പ്രതിരോധിക്കാം
കൊറോണ എന്ന വൈറസ് ബാധ മൂലം ഈ ഭൂമിയിലെ ജന ജീവിതം ആകെ സ്തംഭനാവസ്ഥയിലാണ്. കോവിഡ് 19 എന്ന ഈ രോഗം കാരണം ലോകത്താകെ 166000 ൽ കൂടുതൽ ആളുകൾ മരണപ്പെടുകയും 260000 ൽ കൂടുതൽ ആളുകൾ രോഗബാധിതരാവുകയും ചെയ്തു. ഒരു കുഞ്ഞു വൈറസ് മൂലം എന്തിനും മതിയായവനാണ് ഞാൻ എന്ന മനുഷ്യന്റെ അഹങ്കാരത്തിനുള്ള ഏറ്റവും വലിയ തിരിച്ചടി കിട്ടിയിരിക്കുകയാണ്. വായുവിലൂടെ പകരുന്ന ഈ രോഗത്തിന് കൃത്യമായ ചികിത്സയോ പ്രതിരോധ മരുന്നോ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ആളുകളെ കൂടുതൽ പേടിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ രോഗം വരാതെ നോക്കുക മാത്രമാണ് ഏക പ്രതിവിധി. അതിനാൽ കഴിയുന്നതും പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ് വേണ്ടത്. ഒഴിച്ച് കൂടാൻ വയ്യാത്ത കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങേണ്ടി വരുമ്പോൾ മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്നും സാമൂഹ്യ അകലം പാലിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, കണ്ണ്, മൂക്ക്, വായ എന്നിവ കൈ കൊണ്ട് തൊടാതിരിക്കുക എന്നിവ ശീലമാക്കുകയും വേണം. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നുതിലൂടെ മാത്രമേ കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് പിടിച്ചു നിർത്താൻ കഴിയുകയുള്ളൂ. അതിനായി നമുക്ക് ഒറ്റ കെട്ടായി നിന്നേ പറ്റൂ. ലോകത്താകെയുള്ള ഈ വിപത്തിനെ നേരിടാൻ നമുക്ക് ഒന്നായി പൊരുതാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ