ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൊമ്പരം


ഹൃദയത്തിനുള്ളിലെ നൊമ്പരമേ
അറിയാതെ എന്നുള്ളിൽ തട്ടരുതേ വീശുന്ന കാറ്റിന്റെ കുളിരുപോലെ
നീയെന്നിൽ വിഷമങ്ങൾ തട്ടരുതേ
മാനത്തെ അമ്പിളിമാമനേയും രാവിലെ കാണുന്ന സൂര്യനേയും
മാനത്തെ നക്ഷത്ര ക്കൂട്ടത്തെയും
നിശയിലെ മിന്നാമിനുങ്ങിനേയും
കാണുവാനെൻ മനം കൊതിപ്പു.....
കാറ്റിലാടുന്ന വൃക്ഷങ്ങളും
കൂടുകൾ കൂട്ടുന്ന പക്ഷികളും
പുഴയിൽ നീന്തുന്ന മീനുകളും
കരയിൽ കാണുന്ന പൂവുകളും
കാണുവാനെൻ മനം കൊതിപ്പൂ .......

 

ദേവു പ്രിയ
8A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത