ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/നായ്ക്കുട്ടിയുടെ സ്നേഹം
നായ്ക്കുട്ടിയുടെ സ്നേഹം
ഒരു കൃഷിക്കാരന് രണ്ട് ആൺകുട്ടികൾ ഉണ്ടായിരുന്നു. അദ്ദേഹവും ഭാര്യയും കൃഷിപ്പണി ചെയ്താണ് മക്കളെ വളർത്തിയത്. ഒരു ദിവസം കൃഷിക്കാരൻ വീട്ടിൽ ഒരു നായ്ക്കുട്ടിയെ കൊണ്ടുവന്നു. ആ നായ എന്നും രാവിലെ അദ്ദേഹത്തിന്റെ കൂടെ കൃഷി സ്ഥലത്തേക്ക് പോകും. കൃഷിക്കാരൻ തിരികെ വരുമ്പോൾ നായ്ക്കുട്ടിയും തിരികെ വരും. കൃഷിക്കാരൻ എന്നും നായക്കുട്ടിക്കുള്ള ആഹാരം കൂടി കൊണ്ടുപോകും. അങ്ങനെയിരിക്കെ ഒരു ദിവസം കൃഷിക്കാരനും ഭാര്യയും കൃഷിസ്ഥലത്തേക്ക് പോയപ്പോൾ നായ കൂടെ പോയില്ല. കൃഷിക്കാരന് കാര്യമൊന്നും മനസ്സിലായില്ല. കുട്ടികൾക്ക് സ്കൂൾ അവധിയായതിനാൽ നായ്ക്കുട്ടി അവർക്ക് കാവലിരിക്കുകയായിരുന്നു. കുട്ടികൾ പുഴയിൽ നിന്നു മീൻ പിടിച്ചു കളിക്കുകയായിരുന്നു. അതിനിടയിൽ ഇളയ കുട്ടി പുഴയിലേക്ക് വീണു. മൂത്ത കുട്ടി കരഞ്ഞുകൊണ്ട് കൃഷിസ്ഥലത്തേക്കോടി അച്ഛനോട് കാര്യം പറഞ്ഞു. അവർ ഓടി വന്നപ്പോൾ നായ്ക്കുട്ടി വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. കുട്ടി നായുടെ വാലിൽ പിടിച്ചു. നായ, കുട്ടിയേയും കൊണ്ട് കരയിലേക്ക് നീന്തി. കൃഷിക്കാരനും ഭാര്യയ്ക്കും സന്തോഷമായി. അവർ നായ്ക്കുട്ടിയെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ