ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/കോവിഡ്-19-അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19-അനുഭവക്കുറിപ്പ്

ഇന്ന് നാം കടന്നു പോകുന്ന ഒരു പ്രതിസന്ധിയാണ് കൊവിഡ് 19 എന്ന വൈറസ് രോഗം. ചൈനയിൽ നിന്ന് പൊട്ടി മുളച്ച് വന്ന കൊറോണ ഇന്ന് ലോകം കീഴടക്കിയിരിക്കുകയാണ്.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. രാജ്യങ്ങൾ അടച്ചിട്ട് ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി ഒറ്റക്കെട്ടായി പ്രയത്നിക്കുന്നു. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണെങ്കിലും അതിനെ ചെറുക്കുവാനുള്ള സജീവ പ്രവർത്തനങ്ങൾ നമ്മുടെ ആരോഗ്യമേഖല നടത്തുന്നതും പ്രശംസനീയമാണ്. ഏറ്റവും കൂടുതൽ രോഗം ഭേദമായവരും നമ്മുടെ കേരളത്തിലാണ്.ഇത് ലോകത്തിനു തന്നെ ഒരു മാതൃകയാണ്.ഈ അവസരത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായ് പ്രയത്നിക്കുന്ന പോലീസുകാർക്കും ഒരായിരം അഭിനന്ദനങ്ങളും പ്രാർത്ഥനയും നേരുന്നു. ഈ മഹാമാരിയെ രാജ്യത്തു നിന്ന് തടച്ചു മാറ്റുവാൻ നമുക്ക് ഒന്നിച്ച് പോരാടാം.

ജെനിഫർ - കെ എൽ
4 A ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം