വി ബി എൽ പി എസ് പൂലാനി/അക്ഷരവൃക്ഷം/വൈറസ് ആർമി
വൈറസ് ആർമി
അപ്പു..... അമ്മു...... , മക്കളെ അമ്മ ജോലിക്ക് പോവാട്ടോ എന്ന അമ്മയുടെ വാക്കുകൾ കേട്ടാണ് ഞാനും അനിയത്തിയും ഉറക്കത്തിലുള്ള സുന്ദരമായ കാഴ്ചകൾ അവസാനിപ്പിച്ചത്, കൊറോണ വൈയറസിൻറെ ദുന്തം ലോകമെങ്ങും ഭീകരതയിാഴത്തിയ ഈ നാളുകളിൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിലും ോലക്ടൌണ് പ്രഖ്യാപിച്ചിരിക്കാണ്. അത് കൊണ്ടിനി സ്കൂളിലും പോകണ്ട.പരീക്ഷയുമില്ല.കേട്ടപ്പോൾ അന്ന് എല്ലാ കുട്ടികളും സന്തോഷിച്ചപോലെ ഞാനും അമ്മുവും സന്തോഷംകൊണ്ട് തുള്ളിച്ചാടി. എന്നാൽ ഞങ്ങളുട സന്തോഷത്തിനിടക്ക് സങ്കടത്തിൻറെ ഒരു തിരമാല വീശി. അമ്മ ജോലി ചെയ്യുന്ന മെഡക്കൽ കോളേജിൽ കൊറോണ ബാധിതരായ രോഗികൾ വന്നു. അവരിൽ വൃദ്ധരും, യുവാക്കളും കുട്ടികളും ഉണ്ട്. നിരീക്ഷണത്തിൽ ഇരിക്കുന്നവരും ഉണ്ട്. അതുകൊണ്ടുതന്നെ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കൊന്നും വീട്ടിൽ പോകാൻ അനുവാദമില്ല. അമ്മക്കും വരാൻ പറ്റില്ല. പതിവു സമയത്ത് അമ്മയെ കാണാതായപ്പോൾ അമ്മൂമ്മയോട് ചോദിച്ചപ്പോൾ അമ്മൂമ്മ പറഞ്ഞതാണ് ഇത്. ആരോഗ്യ പ്രവർത്തകർ വീട്ടിലേക്ക് വരുമ്പോൾ വൈറസുകളും കൂടെ പോന്നാലോ? എല്ലാം അമ്മൂമ്മ മനസ്സിലാക്കിത്തന്നു. ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും , അകലം പാലിക്കുകയും കൈ ഇടക്കിടക്കിടെ കഴുകുകയും കൈകൊണ്ട് കണ്ണിലും, മൂക്കിലും, വായിലും തൊടാതിരിക്കണ മെന്നും പറഞ്ഞു. എനിക്കെല്ലാം മനസ്സിലായി. എന്നാൽ എൽ. കെ. ജി. യിൽ പഠിക്കുന്ന അനിയത്തി അമ്മയെ കാണാൻ വാശി പിടിച്ചു തുടങ്ങി. അവളെ എങ്ങനെ പറഞ്ഞുമനസ്സിലാക്കാനാ? നാലാം ക്ലാസ്സുകാരനായതുകൊണ്ടായിരിക്കും എനിക്ക് എല്ലാം മനസ്സിലായത്. അച്ഛൻ വരാൻ വൈകും. സർക്കാരിൻറെ ആവശ്യ പ്രകാരമുള്ള കമ്മ്യണിറ്റി കിച്ചണിൻ്റെ, ഈ പഞ്ചായത്തിലെ നടത്തിപ്പു കാരിൽ ഒരാളാണ് അച്ഛൻ. അച്ഛന് അവിടെ നൂറുകൂട്ടം കാര്യങ്ങളുണ്ട്. അമ്മുവിനെ അനുനയിപ്പിക്കണം. അവൾക്കു ഞാൻ കൊച്ചു ടി. വി. യിലെ മഹാഭാരതം കാർട്ടൂണിലെ യുദ്ധം ഇപ്പോഴത്തെ അവസ്ഥയാക്കി മാറ്റി പറഞ്ഞു കൊടുത്തു.അതിനിടയിൽ അമ്മൂമ്മ ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. കഥയിൽ കൌരവർക്കു പകരം കൊറോണ വൈറസ്സുകളെ നിരത്തി വർണ്ണിച്ചു. ധർമ്മത്തിനും സുരക്ഷക്കുമായി പാണ്ഡവർക്ക് പകരം ആരോഗ്യ പ്രവർത്തകരും പോലീസുകാരും നിരന്നു നിന്ന് വൈറസ്സിനെതിരെ യുദ്ധം ചെയ്യുകയാണെന്നും അമ്മയും അമ്മയെപ്പോലെയുള്ള ഒരുപാടുപേർ ഇന്ന് ഒരു വിശ്രവുമില്ലാതെ യുദ്ധത്തിലാണെന്നും, മഹാഭാരതയുദ്ധം 18 ദിവസംകൊണ്ട് അവസാനിച്ചു എങ്കിലും കൊറോണ യുദ്ധം ദിവസങ്ങൾ നീണ്ടു നിൽക്കുകയാണ്.എന്നാലും അവസാനം വൈറസുകൾ തോൽക്കും. നമ്മൾ ജയിക്കും. ഇത്രയും പറഞ്ഞ് അമ്മയെക്കുറിച്ചോർത്തുള്ള അഭിമാനത്താൽ ആവേശത്തോടെ അമ്മുവിനെ നോക്കിയപ്പോഴേക്കും,അവൾ ഉറക്കത്തിലെ സുന്ദര സ്വപ്നങ്ങളുടെ കൂടെ പോയിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ