എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ ആശങ്ക തീരെ വേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആശങ്ക തീരെ വേണ്ട കരുതൽ മതി

കൊറോണ വൈറസ്

ആശങ്ക തീരെ വേണ്ട കരുതൽ മതി

കൊറോണ 'കിരീടം' അല്ലെങ്കിൽ 'റീക്ക' എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഇത് ഉണ്ടായിട്ടുള്ളത്. ഇവയ്ക്ക് വലിയ ബൾബുകൾ പോലുള്ള ഉപരിതല പ്രാജക്ഷനുകളുടെ ഒരു അഗ്രമുണ്ട്.

രോഗവ്യാപനം

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക്കോ തൂവാലയോ ഉപയോഗിക്കാത്ത പക്ഷം ശ്രവങ്ങൾ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. വൈറസ് ബാധയുള്ള ആളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം ചെയ്യുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരും. വൈറസ് ബാധിച്ച ആൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈ കൊണ്ട് കണ്ണിലോ മൂക്കിലോ തൊട്ടാലും രോഗം പടരാം.

രോഗലക്ഷണങ്ങൾ

സാധാരണ ജലദോഷപനി പോലെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, തലവേദന, പനി തുടങ്ങിയവയാണ്. ലക്ഷണങ്ങൾ - ശരീരവേദന, വയറിളക്കം, എന്നിവയും കാണാറുണ്ട്. വയോജനങ്ങളിലും കുട്ടികളിലും വൈസ് ബാധ കൂടുതലായിരിക്കാം.

ഈൻക്യുബേഷൻ പിരിയഡ്

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ക്ഷണങ്ങൾ പ്രകടമാകും. ഈ 14 ദിവസമാണ് ഈൻക്യുബേഷൻ പിരിയഡ് എന്നു പറയുന്നത്.

പ്രതിരോധ മാർഗ്ഗങ്ങൾ

1. പരിസര ശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കുക. 2. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് കവർ ചെയ്യുക. 3. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് എങ്കിലും വൃത്തിയായി കഴുകണം. ഇതിനായി ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം. 4. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.

ആര്യനന്ദ്‌.കെ
4 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം