ജി.എൽ.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/മനുഷ്യരും ഭൂമിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരും ഭൂമിയും

സമയം 9 മണി ആവുന്നേയുള്ളൂ. മാമന്മാർ Pubgയിൽ മുഴുകിയിരിക്കുന്നു. അമ്മു വരാന്തയിലേക്ക് നടന്നു. മുത്തശ്ശി അരിയിൽ നിന്നും കല്ലും പെറുക്കി വരാന്തയിൽ ചാരിയിരിക്കുന്നു. രണ്ടുമൂന്നു കാക്കകൾ പതിരു കൊത്തിപ്പെറുക്കിക്കൊണ്ട് മുറ്റത്തുണ്ട്. "മനുഷ്യരെ പോലെ തന്നെയാണ് മറ്റു ജീവികളും", മുത്തശ്ശി പറഞ്ഞു. "അതെന്താ മുത്തശ്ശീ", അമ്മു ചോദിച്ചു..

"മോളേ... നമ്മളെപ്പോലെ വിശപ്പും ദാഹവും ഉള്ളവരാണ് എല്ലാ ജീവികളും. കാടും മേടും കയ്യേറി അവരുടെ ആവാസം നശിപ്പിക്കുമ്പോൾ ആരും ഓർക്കാറില്ല ഈ ഭൂമി എല്ലാവരുടെയുമാണെന്ന്.. ഇന്ന് നമുക്ക് പുറത്തിറങ്ങാനാവുന്നില്ല. എന്നാലോ, മറ്റു ജീവികൾ സ്വാതന്ത്രരുമാണ്".

"ശെരിയാണ്", അമ്മു aalojichu.. പരീക്ഷയില്ലാതെ, സ്കൂൾ വാർഷികം ആഘോഷിക്കാതെ പെട്ടെന്നാണ് ഇത്തവണ സ്കൂൾ പൂട്ടിയത്.ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ഒരു വൈറസ് പടർന്നിരിക്കുന്നത് ഞാൻ വർത്തയിലൂടെയും മറ്റും അറിഞ്ഞിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്നാണത്രെ ഈ മഹാമാരി പുറപ്പെട്ടത്. ഒരുപാടാളുകൾ മരിച്ചു. ഇനിയും എത്രയോ പേർ ചികിത്സയിലും നിരീക്ഷണത്തിലുമായി കഴിയുന്നു.

എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമാണ് ഗവണ്മെന്റ് നൽകിയത്. കൂട്ടുകാരുമൊത്ത് കളിക്കാനോ ബന്ധു വീടുകളിൽ പോകനോ കഴിയില്ല. എങ്കിലും പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും ഒരുപാട് സമയം കിട്ടും.

മുത്തശ്ശി കാണാതെ മുറത്തിൽ നിന്നും ഒരു നുള്ള് അരിയെടുത്ത് അമ്മു മുറ്റത്തേക്കിട്ടു. മരക്കൊമ്പിൽ നിന്നു രണ്ട് കാക്കകൾ കൂടി പറന്നു വന്നു.

"ഇന്ന് ഡോക്ടറെ കാണിക്കേണ്ട ദിവസമായിരുന്നു".. അമ്മയാണ്.. അമ്മയ്ക്ക് അലർജിയാണ്. ആരും പുറത്തിറങ്ങുന്നില്ല. ലോക്ക്ഡൌൺ ആണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.

അസുഖങ്ങളില്ലാത്ത ആരോഗ്യവാന്മാരായ പണ്ടത്തെ ജനങ്ങളെപറ്റി മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട്. ചേമ്പും താളും തകരയും പയറും കഞ്ഞിയും ഒക്കെ കഴിക്കുന്ന പാടത്തും പറമ്പിലും പണിയെടുക്കുന്ന സ്ത്രീകളും പുരുഷന്മാരും. യന്ത്രങ്ങളുടെ കടന്നു വരവായിരിക്കാം മനുഷ്യനെ മടിയനാക്കിയത്. മടി രോഗവും കൊണ്ടു വന്നു. ആരോഗ്യദായകമായ ഭക്ഷണത്തെ മാറ്റി വറുത്തു പൊരിച്ച വിഭവങ്ങളെ സ്വീകരിക്കുകയും ചെയ്തു. ലോക്ക്ഡൌൺ ആയതിനു ശേഷം പഴമയിലെ രുചിക്കൂട്ടുകൾ തനിക്കും കിട്ടിയല്ലോ എന്ന് അമ്മു ഓർത്തു. ചക്കയും മുരിങ്ങയും മത്തനും ചക്കക്കുരുവും.. ആഹാ, രുചി തന്നെ. കൃഷി ചെയ്യണം. സ്കൂളിൽ നിന്നു വിത്ത് കിട്ടുമ്പോൾ ഒരു പച്ചക്കറിത്തോട്ടം എനിക്കും ഉണ്ടാക്കണം. വിഷമില്ലാത്ത കലർപ്പില്ലാത്ത നല്ല മണ്ണിൽ വിളഞ്ഞ പച്ചക്കറികൾ.. പ്ലാസ്റ്റിക് നിരോധിച്ചത് നന്നായി. തൊടിയിലൊക്കെ കൊതിയാലും കിളച്ചാലും പൊന്തി വരുന്ന പ്ലാസ്റ്റിക് കവറുകൾ മണ്ണിനും മരത്തിനും ഭീഷണി തന്നെ. "ഈ കൊറോണ കാലം ഒരു ഓർമ്മപ്പെടുത്തലാവുമോ?"

മുത്തശ്ശി പറഞ്ഞപോലെ താൻ എല്ലാവരുടെയും ആണെന്ന് പ്രകൃതി കാണിച്ചു തന്നതാവാം.

മെഹറിൻ പി
4 B GLPS THURAKKAL
KONDOTTY ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ