ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/മാനവികതയുടെ വിങ്ങലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനവികതയുടെ വിങ്ങലുകൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവികതയുടെ വിങ്ങലുകൾ

അശാന്തി തൻ തീരമായി മാറി
               ഒടുവിലായ്
മാനവ ഹൃത്തിൻ
                  ആശ്വാസതീരങ്ങൾ നൊമ്പര വാക്കുകൾ
                     ചിന്നിച്ചിതറിയ
കാലത്തിൻ പാതയിൽ
               ആഴ്ന്നിറങ്ങുന്നിതാ.
ചുറ്റും വേർപാടിന്റെ
             തേങ്ങൽ... പിന്നെയോ
ചിലരുടെ സ്വപ്നത്തിൻ
               ദീർഘനിശ്വാസവും
ജീവിതമാകുന്ന പോരാട്ടമാം
               പാതയിൽ
ബലിയർപ്പിച്ചു് പോന്ന
        ഒരായിരം ജന്മവും
രോഗമോ ഭീതിയോ
           തേങ്ങലോ കരുതലോ..
എന്തെന്നറിയില്ല മനുഷ്യർ
                  തന്നുടെ
ഹൃദയത്തെ കുത്തി നോവിച്ച
                   രാക്ഷസൻ
ഒരുമയെന്നൊരു വാക്ക്
          അതിനെ തളയ്ക്കയോ
കാരണം.. കാരണം..
         എന്തെന്ന് ആരാഞ്ഞതും
ഉത്തരം മർത്ത്യന്റെ
          ശുചിത്വമില്ലായ്മയോ
കാലത്തിൻ
         കുറുക്കുവഴികളിൽ നഷ്ടമായ് പോയതാം
               രോഗപ്രതിരോധമോ...
 

കൃഷ്ണപ്രിയ
10 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത