എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/പരിതസ്ഥിതിയിലായ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites19112 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിതസ്ഥിതിയിലായ പരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിതസ്ഥിതിയിലായ പരിസ്ഥിതി

പരിസ്ഥിതി അഥവ നമ്മുടെ ചുറ്റുപാട് എന്നത് മനുഷ്യനും പ്രകൃതിയുമായുളളബന്ധവും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും, മനുഷ്യനും സമുഹവുമായുള്ള ബന്ധവും ഉൾ പ്പെടുന്നതാണ്. എന്നാൽ ഇന്ന് പരിസ്ഥിതി ഒരു ദയനീയ മായകാഴ്ച്ചയാണ്.മലിനീകരണത്തിൽ ആഴ്ന്നുപ്പോയ ഒരവസ്ഥയിലാണ് പരിസ്ഥിതി നിലകൊള്ളുന്നത്.

നാം ഒരു ദിവസം പുറന്തള്ളുന്ന മാലിന്യം വളരെയേറെയാണ്. നാം പുറന്തള്ളുന്ന മാലിന്യത്തിൽനിന്നുംപകുതിമാത്രമേ സംസ്ക രിക്കുന്നുള്ളൂ. ബാക്കി മുഴുവനും നമ്മുടെ പരിസ്ഥിതിയുടെമനോഹാരിത നില നിർത്തുന്ന നിരവധി ജലാശയങ്ങളിലും വയലുകളി ലും അതുമല്ലെങ്കിൽവഴി യോരങ്ങളിൽ കുന്നുകൂടി കിടക്കുന്നു. ഇവ പല രോഗങ്ങളുടെയും ഉറവിടമാണ് .

ജനങ്ങളുടെ എണ്ണം കൂടിയപ്പോൾ കൃഷിഭൂമിയെ വാസസ്ഥങ്ങളാ ക്കേണ്ടി വന്നു. കാടുകൾകൃഷിഭൂമികളും, കന്നുകൾക്വാറികളും പുഴകൾ നീർ ച്ചാലുകളുമായി മാറി.

ഓരോമഴക്കാലങ്ങളിലുംപ്രളയം ,ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങ ളിലൂടെ ധാരാളം ജീവനുംസ്വത്തും വിലയായി നൽകേണ്ടി വന്നു.

ലാഭം ഉണ്ടാക്കാൻവേണ്ടിയുള്ള കൃഷിയിലെ കീടനാശിനി പ്രയോഗം കി ണറുകളെ മലിനപ്പെടുത്തുകയും കർഷക മിത്രങ്ങളായ ചെറുജീവികളെ കൊന്നൊടുക്കുകയും ചെയ്തു ക്യാൻസർരോഗികളുടെ എണ്ണത്തിലുള്ള വർ ധന നാം കണ്ടുകൊണ്ടിരിക്കുകയാണ്.

പരിസ്ഥിതിക്ക് ഒരുസന്തുലിതാവസ്ഥയുണ്ട്.അത് തകരുമ്പോൾ അതിനെ അഭിമുഖീകരിക്കാൻ പരിസ്ഥിതി നിർബന്ധിത യാകുകയാണ്.കാലംമാറുന്നകാലാവസ്ഥയ്ക്ക്നാംസാക്ഷിയാണ്.നിപയുംപ്രളയവുംമറ്റു ഉദാഹ രണങ്ങൾ. ഒത്തൊരുമിച്ചുള്ള നമ്മുടെ പ്രവർത്തന ങ്ങൾ നിപ എന്ന വൈറസി നെ തുടച്ചുനീക്കാനും പ്രളയത്തെ അതിജീവിക്കാനുംസാധിച്ചു.എന്നിട്ടുംപരിസ്ഥിതിയോട് ചെയ്യുന്നക്രൂരതകൾക്കൊന്നും മാറ്റം വന്നില്ല. മനുഷ്യൻ ചെയ്യുന്ന ഇത്തരം ക്രൂരതകൾക്ക് ബലിയാടാകുന്നത് പാവപ്പെട്ട മനുഷ്യരാണ്.

പരിസ്ഥിതിയോട്നാം ചെയ്യുന്ന ക്രൂരതകൾ ക്ക് വലിയൊരു മഹാമാരിയെയാണ് തിരിച്ചടിയായി നൽകുന്നത് .കൊറോണ അഥവ കോവിഡ്- 19 എന്ന മഹാമാരി. കൂട്ടായപ്രവർത്തനത്തിലൂടെ ഇതിനെയും നാം അധിജീവി ക്കും.

പരിസ്ഥിതിയും വികസനവും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. വികസനത്തിനു വേണ്ടിയാണ് മനുഷ്യൻ പരി സ്ഥിതിയുടെ മേൽ ഇത്തരം ക്രൂരതകൾ കാണിച്ചത്. എന്നാൽ പരിസ്ഥിതിക്ക് ദോഷമില്ലാത്ത വികസനമാണ് നാംകാഴ്ച വെയ്ക്കേണ്ടത്.അതാണ് സുസ്ഥിര വികസനം. പരിസ്ഥിതിഎന്നത് നമുക്കു മാത്രമുള്ളതല്ല വരും തലമുറയ്ക്കു കൂടി ഉള്ളതാണ്.

പവിത്ര.എസ്.കെ
8 N എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം