Schoolwiki സംരംഭത്തിൽ നിന്ന്
കുറുഞ്ഞിപ്പൂച്ച
എന്റെ കുഞ്ഞു പൂച്ച
പമ്മി നടക്കും പൂച്ച
പാല് കുടിക്കും പൂച്ച
മീൻ തിന്നും പൂച്ച
മഞ്ഞ കുഞ്ഞിക്കാലുണ്ട്
നീളൻ മീശയുമുണ്ടല്ലോ
ദേഹം നിറയെ -
രോമവുമുണ്ട്
കുറുഞ്ഞിപ്പൂച്ച സുന്ദരിയാണേ
ഡയറിക്കുറിപ്പ്
ഇപ്പോഴും ഞാൻ ലോക്ക് ഡൗൺഅന്തരീക്ഷത്തിൽ തന്നെയാണ്. വീട്ടിൽ ആഘോഷങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് വീട്ടിൽ തന്നെയാണ്. കുട്ടികളായ ഞങ്ങൾ ഉറങ്ങിയതിനു ശേഷം എത്താറുള്ള അച്ഛൻ എപ്പോഴും ഞങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും സഹായിച്ചും ഞങ്ങളുടെ കൂടെ മുഴുവൻ സമയവും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടാവും. ശരിക്കും സ്കൂൾ അവധിക്കാലത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ്_ 19 എന്ന മാരക രോഗത്തിന്റെ വ്യാപനം മനസ്സിൽ ആശങ്ക ഉണർത്തുന്നുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും മാറി ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞങ്ങൾ ബാപ്പിയുമായി ചേർന്ന് നാളെ പറത്താനുള്ള ഒരു വട്ടത്തിന്റെ നിർമ്മാണത്തിലാണ്.
റോസാപ്പൂ
വീട്ടിൽ വളർത്തുന്ന റോസാപ്പൂ.
ചന്തമുള്ള റോസാപ്പൂ.
സുഗന്ധം പരത്തും റോസാപ്പൂ
എന്റെ വീട്ടിലെ റോസാപ്പൂ.
|
പേര്= ആൻ മരിയ
|
ക്ലാസ്സ്= 1 E
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
|
സ്കൂൾ കോഡ്= 35213
|
ഉപജില്ല= ആലപ്പുഴ
|
ജില്ല= ആലപ്പുഴ
|
തരം= കവിത
|
color= 3
}}
|
|
|