എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ജീവിതം അമൂല്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം അമൂല്യം

കൊറോണ അതായത് കോവിഡ്19 ചൈനയിലെ വുഹാനീൽ ഉണ്ടായ വൈറസ് ഇപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു .ഒരു പക്ഷേ ഇതിന് കാരണം ശുചിത്വമില്ലായ്മയും സാമൂഹിക അവബോധത്തെ അപര്യാപ്തതയും ആണ്. സാമൂഹിക ശുചിത്വവും വ്യക്തി ശുചിത്വവും ജനങ്ങൾ പാലിച്ചിരുന്നെങ്കിൽ ഇന്ന് 20 ലക്ഷം ആളുകൾക്ക് ഈ വൈറസ് ഉണ്ടാവുകയില്ല ആയിരുന്നു. രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ മരിക്കുകയും ഇല്ലായിരുന്നു . ശുചിത്വം ശീലിക്കേണ്ട ആവശ്യകതയെക്കുറിച്ച് കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു തന്നു. എത്ര വലിയ രാജ്യങ്ങൾ ആണെന്ന് പറഞ്ഞാലും ശുചിത്വം ഇല്ലാത്തതിനാൽ രോഗങ്ങൾ വ്യാപിച്ചു രാജ്യങ്ങൾ നശിക്കുകയാണ്.

ഓരോ മനുഷ്യൻ പാലിക്കേണ്ട ഒരു കാര്യമാണ് വ്യക്തിശുചിത്വം എന്നത്. വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ രോഗവ്യാപനം തടയാൻ കഴിഞ്ഞേനെ. ശുചിത്വം പാലിക്കാത്തത് കൊണ്ട് രോഗങ്ങൾ ഉണ്ടാവുകയും തന്നിൽനിന്ന് മറ്റൊരാൾക്ക് അത് പകരാൻ കാരണമാകും ചെയ്യുന്നു .അതിന് ഏറ്റവും പ്രധാനമായിട്ടുള്ളത് കൈകളുടെ ശുചിത്വം എന്നതാണ് .ലോകാരോഗ്യ സംഘടന കൈകളുടെ ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകുകയും ഒരു വ്യക്തി ജീവിതത്തിൽ പകർത്തേണ്ട ഒന്നാണെന്ന് നമ്മെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നുമുണ്ട് . രോഗ പ്രതിരോധ രംഗത്ത് കൈകളുടെ ശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഇത് വളരെ ഉപകാരപ്രദമാണ് എപ്പോഴും വൃത്തിയായി കൈകൾ സൂക്ഷിക്കുകയും ചെയ്യണം .അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം എന്നത്. എപ്പോഴും വൃത്തിയായി നടക്കുന്നത് ഒരു മനുഷ്യൻറെ ശുചിത്വത്തെ അത് ചൂണ്ടിക്കാണിക്കുന്നു .ഒരു മനുഷ്യൻ ചെയ്യുന്ന പ്രവർത്തിയിലൂടെ തന്നെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. ഇത്രയും വ്യാധികൾ നമ്മുടെ സമൂഹത്തിൽ വന്നിട്ടും ശുചിത്വം പാലിക്കാതെ വരെ നമ്മളിൽ ഒത്തിരി ആളുകൾ ഉണ്ട് . വികസിത രാഷ്ട്രങ്ങൾ തന്നെ അതിന് ഉദാഹരണമാണ് പ്രൗഡിയും അന്തസ്സിനും അവർ മുന്നിലാണ്. അതുകൊണ്ടുതന്നെ ഈ മഹാമാരി അവരിൽ വളരെയധികം കം വർധിച്ചിരിക്കുന്നു. ശുചിത്വമില്ലായ്മ ലോകത്തുതന്നെ നശിപ്പിക്കുകയും മനുഷ്യജീവിതം ദുസ്സഹമാക്കി തീർക്കുകയും ചെയ്യുന്നു.

വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പരിസരശുചിത്വവും. പരിസര ശുചിത്വത്തിന് അഭാവം പല രോഗങ്ങളെയും മാടിവിളിക്കുന്നു. വേനൽക്കാല ശുചീകരണം ഡ്രൈഡേ മുതലായവ ഇതിൻറെ ഭാഗങ്ങളാണ് .സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ നാം വളരെയധികം ശ്രദ്ധാപൂർവ്വം പാലിക്കേണ്ടതാണ്. ഇതിനെതിരെ പ്രവർത്തിക്കുന്ന പക്ഷം നമുക്ക് ഡെങ്കിപ്പനി, എലിപ്പനി,മലേറിയ തുടങ്ങിയ നിരവധി രോഗങ്ങളെ അഭിമുഖീകരിക്കേണ്ട ആയി വരും. ഈശ്വരൻ തന്ന വരദാനമാണ് പ്രകൃതി. പ്രകൃതിയെ നാം അമൂല്യമായി പരിപോഷിപ്പിക്കാൻ വേണ്ടത് നമ്മുടെ കടമയാണ.അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാതെയും നമ്മളാൽ ആകുന്ന വിധം നമ്മുടെ പ്രകൃതിയെ നമുക്ക് ശുചിത്വ പൂർണമായ പരിപാലിക്കാം. ഇന്നലെകളുടെ ദുരവസ്ഥയെ ഇന്നിൻറെ പ്രവർത്തി മൂലം നമുക്ക് വീണ്ടെടുത്ത് പൂർവാധികം കരുത്തുറ്റ വരാറായി തീരം. ഈശ്വരൻ തന്ന ജീവിതത്തെ നമുക്ക് അമൂല്യമായി കരുതാം അതുപോലെ തന്നെ മറ്റുള്ളവരുടെ ജീവിതത്തെയും നമുക്ക് ശ്രേഷ്ഠമായി കരുതാം .

വർഷ റോബിൻ
9 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം