എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/വിസ്മയക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിസ്മയക്കാഴ്ചകൾ

വീട്ടിലെ ഉമ്മറത്തിണ്ണയിൽ ഇരിക്കുകയാണ് ഫസീന. വാഹനങ്ങൾ ചീറിപ്പായുന്നില്ല. അന്തരീക്ഷ മലിനീകരണമില്ല ഇപ്പോൾ എന്തു നിശബ്ദമാണ് ഈ ലോകം പാതിവഴിയിൽ പുസ്തകങ്ങൾ മടക്കിവച്ച് കുട്ടികൾ ...പരീക്ഷകൾ എഴുതാനാവാത്ത കുട്ടിൾ...ജോലിക്കൊന്നും പോകാനാവാത്ത ജനങ്ങൾ....അവൾ പെട്ടെന്ന് അകത്തു കയറി അവളുടെ ഉപ്പ വാർത്ത കാണുകയായിരുന്നു.ചേച്ചി എന്തോ പണിയിലാണ് ..ഉമ്മ അടുക്കളയിൽ ആഹാരം പാകം ചെയ്യുന്നു..

അവൾ പതുക്കെ ഉപ്പായോട് ചോദിച്ചു ഉപ്പേ എന്താണ് ആളുകൾ ജോലിയ്ക് പോകാത്തത്? അതുമല്ല എന്താണ് റോ‍ഡിലൂടെ വാഹങ്ങളൊന്നും ഒാടാത്തത് .?..അത് മോളെ നമ്മുടെ ലോകത്തെ ഒരു വൈറസ് ബാധ ബാധിച്ചിരിക്കുന്നു.ഉപ്പേ ആ വൈറസിൻെറ പേരാണ് കൊറോണ വൈറസ് ചൈനയിലാണ് ഇതിൻെറ ആരംഭം.

അവൾ ഉപ്പാൻെറ ഫോണെടുത്ത് തൻെറ കൂട്ടുകാരി ആമിനയെ വിളിച്ചു.എന്തെക്കെയുണ്ട് വിശേഷങ്ങൾ? ... വിശേഷമൊന്നുമില്ല. ആദ്യമായിട്ടാണ് എൻെറ ഉപ്പായും ഞാനുമൊക്കെ ഇത്രയും ദിവസം ഒരുമിച്ച് വീട്ടിലിരിക്കുക എന്ത് രസമാണെന്നോ..ഞങ്ങൾ ഒരുമിച്ച് ഒരു ടൂറു പോകാൻ തീരുമാനിച്ചിട്ടുണ്ട് ..ങേ ടൂറോ എടീ പൊട്ടിപ്പെണ്ണേ ടൂറോ...ഇപ്പഴോ..നമ്മുടെ നാടിനെ ഒരു വൈറസ് കീഴടക്കിയ കാര്യം നീ അറിഞ്ഞില്ലേ...ഇപ്പോൾ ടൂറ് പോകാൻ പാടില്ല ആരാ നിന്നോട് പറ‍ഞ്ഞത്..അപ്പഴേയ്ക്കും അടുക്കളയിൽ നിന്നും ഉമ്മി വിളിച്ചു. ആഹാരത്തിൻെറ ഗന്ധം മൂക്കിലേയ്ക് തുളച്ചു കയറി.വിശേഷ പലഹാരങ്ങളാണെന്ന് ഉള്ളിൽ കുരുതി ചക്കുകുരുവും കഴിച്ച് പുറത്ത് ചാടി കളിച്ചു...കളിക്കുമ്പോഴും ഞങ്ങളുടെ സംസാരം കൊറോണയെക്കുറിച്ചായിരുന്നു..മടിയന്മാരായ കൂട്ടുകാർ പലരും പറഞ്ഞു സ്ക്കൂൾ തുറന്നാൽ മതിയായിരുന്നുവെന്ന്...എനിക്കും..

ആൻമി റെന്നി
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ